'കണ്ടിരിക്കേണ്ട സിനിമ'; 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്' ഗംഭീരമെന്ന് ബറാക് ഒബാമ

all we imagine as light obama s movie reccomendations

Update: 2024-12-21 10:35 GMT

കാനും കടന്ന് ഗോള്‍ഡന്‍ ഗ്ലോബോളമെത്തിയ പായല്‍ കപാഡിയയുടെ 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്' ഈ വര്‍ഷം കണ്ടിരിക്കേണ്ട സിനിമകളില്‍ ഒന്നാമതെന്ന് യുഎസ് മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. 'കോണ്‍ക്ലേവ്'', 'ദ് പിയാനോ ലെസണ്‍', 'ദ് പ്രോമിസ്ഡ് ലാന്‍ഡ്', 'ദ് സീഡ് ഓഫ് ദ് സേക്രഡ് ഫിഗ്', 'ഡ്യൂണ്‍: പാര്‍ട്ട് 2'', ''അനോറ', 'ദിദി', 'ഷുഗര്‍കെയ്​ന്‍', 'എ കംപ്ലീറ്റ് അണ്‍നോണ്‍' എന്നിവയാണ് ഒബാമയുടെ ഇക്കൊല്ലത്തെ ഇഷ്ട ചിത്രങ്ങള്‍.

രാജ്യന്തരതലത്തില്‍ വലിയ നിരൂപക പ്രശംസയാണ് മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയും ഹൃദു ഹാറൂണും, ഛായാ കദമും പ്രധാന കഥാപാത്രങ്ങളായ ചിത്രം നേടിയത്. കാനിലെ ഗ്രാന്‍ഡ് പ്രീ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന ഖ്യാതിയും ചിത്രം നേടി. ഏഷ്യ പസഫിക് സ്ക്രീന്‍ പുരസ്കാരത്തില്‍ ജൂറി ഗ്രാന്‍ഡ് പ്രൈസും,മികച്ച രാജ്യാന്തര ഫീച്ചര്‍ ചിത്രമായി ഗോതം അവാര്‍ഡ്സിലും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

Tags:    

Similar News