അയാളെനിക്ക് നാല് പ്രാവിശ്യം ഷേക്ക് ഹാന്‍ഡ് തന്നു; അത് മനപ്പൂര്‍വ്വം ചെയ്തതല്ല; ഐശ്വര്യ

Update: 2024-12-21 09:56 GMT

മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. അടുത്തിടെ പുറത്തിറങ്ങിയ ഹലോ മമ്മി എന്ന സിനിമയാണ് ഐശ്വര്യ നായികയായി അഭിനയിച്ച അവസാനം തിയറ്ററുകളിലേക്ക് എത്തിയ മലയാള സിനിമ. ഇതിനിടയില്‍ ചില വിവാദങ്ങളിലും ഐശ്വര്യ പെട്ടിരുന്നു. അതിലൊന്ന് ഷേക്ക് ഹാന്‍ഡ് പ്രശ്‌നമാണ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ സന്തോഷ് വര്‍ക്കി എന്നയാള്‍ നടിയുടെ അടുത്ത് ഷേക്ക് ഹാന്‍ഡ് ചോദിച്ചു വരികയും നടി അത് നല്‍കാതെ തിരിഞ്ഞു നില്‍ക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ വളരെ പെട്ടെന്ന് സമൂഹ മാധ്യങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. വീഡിയോ ആദ്യം കണ്ടവരൊക്കെ നടി അഹങ്കാരി ആണെന്നും ഒരു ഷേക്ക് ഹാന്‍ഡ് കൊടുത്താല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചു. ഇത്തരത്തില്‍ നടിയ്‌ക്കെതിരെ വിമര്‍ശനങ്ങളുമായി പലരുമെത്തി. എന്നാല്‍ ഈ വ്യക്തി നിരന്തരം നടിയുടെ പിന്നാലെ നടന്ന് കൈനീട്ടുകയും ഷേക്ക് ഹാന്‍ഡ് ആവശ്യപ്പെടുകയുമായിരുന്നു. നടി അയാളെ പരിഗണിക്കുകയും ഷേക്ക് ഹാന്‍ഡ് നല്‍കുകയും ചെയ്തിരുന്നു.

ഒരു ദിവസം തന്നെ നാലഞ്ചു തവണ ഇത് ആവര്‍ത്തിച്ചതോടെയാണ് ഐശ്വര്യ അയാളെ ഗൗനിക്കാതിരുന്നത്. അന്ന് സോഷ്യല്‍ മീഡിയയിലൂടെ നടന്ന വിവാദങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് നടിയിപ്പോള്‍. വനിതയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

'സോഷ്യല്‍ മീഡിയ യഥാര്‍ത്ഥ ലോകമാണെന്ന് ഞാന്‍ കരുതുന്നില്ല. അടുത്തിടെ ഉണ്ടായ ഷേക്ക് ഹാന്‍ഡ് വിവാദം പോലും യാഥാര്‍ത്ഥ്യം അറിയാതെ നടന്ന ബഹളമാണ്. വൈറലായ വീഡിയോയ്ക്ക് മുന്‍പ് നാല് പ്രാവശ്യം ആ വ്യക്തി എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നു. ഞാനും കൊടുത്തു. അവസാനം മറ്റെന്തോ ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ അയാള്‍ വീണ്ടും ഷേക്ക് ഹാന്‍ഡ് തരാന്‍ വന്നപ്പോള്‍ ഞാന്‍ കൊടുത്തില്ല. അത് മനപ്പൂര്‍വ്വം ചെയ്തതല്ല. അതില്‍ നിരവധി പേര്‍ എന്നെ പിന്തുണച്ചു, അതില്‍ സന്തോഷമുണ്ട്.

പിന്നെ കണ്ടന്റ് ക്രിയേറ്റേഴ്‌സിനോട് എനിക്ക് ബഹുമാനമുണ്ട്. കാരണം ഓരോ ദിവസവും ഫോളോവേഴ്‌സിനെ തൃപ്തിപ്പെടുത്തുന്ന തരം കണ്ടെന്റുകള്‍ നല്‍കുക അത്ര എളുപ്പമുള്ള കാര്യമല്ല. തൊഴില്‍ മേഖല സിനിമ ആയതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എനിക്ക് കഴിയില്ല. പക്ഷേ അത് എന്റെ സന്തോഷങ്ങളെ ബാധിക്കാതിരിക്കാന്‍ ബോധപൂര്‍വ്വം ഞാന്‍ ഒരു മതില്‍ കെട്ടിയിട്ടുണ്ട്. നല്ലതായാലും മോശമായാലും എല്ലാം ആ മതിലിന് അപ്പുറം മാത്രം നില്‍ക്കട്ടെ എന്നും' ഐശ്വര്യ ലക്ഷ്മി പറയുന്നു...

മനസ്സിലുണ്ടായ അസ്വസ്ഥതകള്‍ക്ക് തെറാപ്പി എടുക്കാം എന്നതായിരുന്നു ഞാനെടുത്ത മികച്ച തീരുമാനങ്ങളില്‍ ഒന്ന്. അതിഭീകരമായി ഓവര്‍തിങ്ക് ചെയ്യുന്ന ആളാണ് ഞാന്‍. വ്യക്തിപരവും തൊഴില്‍പരവുമായ തീരുമാനം കൃത്യമാണോ എന്ന് സംശയിച്ചു തുടങ്ങിയപ്പോഴാണ് തെറാപ്പി എടുക്കാം എന്ന് തീരുമാനിച്ചത്. തെറാപ്പിയിലൂടെ ഒരുപാട് കാര്യങ്ങളില്‍ ക്ലാരിറ്റി വന്നു. മനസ്സിലുള്ളത് വ്യക്തതയോടെ സംസാരിക്കാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ഒക്കെ ഇത് സഹായിച്ചുവെന്ന് ഐശ്വര്യ പറയുന്നു.

Tags:    

Similar News