ഹിജ്റ വർഷാരംഭമായ മുഹർറം ഒന്ന് പ്രമാണിച്ച് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും ജൂലൈ ഏഴിന് അവധിയായിരിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു.