ബഹ്റൈനിൽ തൊഴിലാളി പെർമിറ്റ് പുതുക്കാത്ത തൊഴിലുടമകൾക്ക് ഒരു മാസം ഇളവ് അനുവദിക്കണം ; ആവശ്യവുമായി എം.പിമാർ

Update: 2024-11-11 09:40 GMT

പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ പെ​ർ​മി​റ്റ് കൃ​ത്യ​സ​മ​യ​ത്ത് പു​തു​ക്കാ​ത്ത തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് 30 ദി​വ​സ​ത്തെ ഗ്രേ​സ് പി​രീ​ഡ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എം.​പി​മാ​ർ.

2006ലെ ​ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി നി​യ​മ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​ക​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ത് ന​ട​പ്പി​ൽ വ​ന്നാ​ൽ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ വി​സ പു​തു​ക്കു​ന്ന​തു​വ​രെ തൊ​ഴി​ലു​ട​മ​ക​ൾ എ​ല്ലാ ദി​വ​സ​വും അ​ഞ്ച് ദീ​നാ​ർ എ​ന്ന ക്ര​മ​ത്തി​ൽ പി​ഴ അ​ട​ക്കേ​ണ്ടി വ​രും.

വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്കോ വീ​ട്ടു​ജോ​ലി​ക്ക് റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​വ​ർ​ക്കോ ഈ ​നി​യ​മം ബാ​ധ​ക​മാ​യി​രി​ക്കി​ല്ല. എ​ന്നാ​ൽ, ഇ​തി​ന്റെ ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​റി​നു​ള്ള​ത്. വി​സ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് ആ​റു​മാ​സം മു​മ്പേ നോ​ട്ടീ​സ് ന​ൽ​കു​ന്ന​തി​നാ​ൽ തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​മ​യം ഇ​പ്പോ​ൾ​ത്ത​ന്നെ ഉ​ണ്ടെ​ന്നാ​ണ് എ​ൽ.​എം.​ആ​ർ.​എ പ​റ​യു​ന്ന​ത്.

വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ​യും മ​റ്റു ഗാ​ർ​ഹി​ക ജോ​ലി​ക​ളി​ലു​ള്ള​വ​രു​ടെ​യും തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് ഇ​തി​ന​കം 30 ദി​വ​സ​ത്തെ സൗ​ജ​ന്യ ഗ്രേ​സ് പി​രീ​ഡ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

2021ൽ 503,560 ​വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ളും 2022ൽ 568,262 ​പെ​ർ​മി​റ്റു​ക​ളും ന​ൽ​കി​യ​താ​യി ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) അ​റി​യി​ച്ചു. 2023 ഒ​ക്‌​ടോ​ബ​ർ വ​രെ 460,538 പെ​ർ​മി​റ്റു​ക​ളും ന​ൽ​കി. പെ​ർ​മി​റ്റ് കൃ​ത്യ​സ​മ​യ​ത്ത് പു​തു​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം ല​ഭ്യ​മ​ല്ലെ​ന്ന് എ​ൽ.​എം.​ആ​ർ.​എ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് നി​ബ്രാ​സ് താ​ലി​ബ് പ​റ​ഞ്ഞു.

Tags:    

Similar News