ഷോപ്പിങ് കേ​ന്ദ്രമായി മുഖം മിനുക്കാനൊരുങ്ങി ബഹ്‌റൈൻ വിമാനത്താവളം

Update: 2024-10-02 06:22 GMT

ടൂ​റി​സം വി​ക​സ​ന​ത്തി​നും ബി​സി​ന​സ് രം​ഗ​ത്തി​നും ഉ​ണ​ർ​വേ​കി​ക്കൊ​ണ്ട് ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വി​നോ​ദ, ഷോ​പ്പി​ങ് കേ​ന്ദ്രം കൂ​ടി​യാ​യി മാ​റു​ന്നു. യാ​ത്ര​ക്കാ​ർ​ക്കും അ​തു​പോ​ലെ​ത​ന്നെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ പ്രി​യ​ങ്ക​ര​മാ​യ ഇ​ട​മാ​ക്കി ബ​ഹ്‌​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​നെ (ബി.​ഐ.​എ) മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മു​ഹ​റ​ഖ് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ നാ​ർ പ​റ​ഞ്ഞു. ഇ​ത് പ്രാ​ദേ​ശി​ക ബി​സി​ന​സു​ക​ൾ​ക്കും ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും പ്രോ​ത്സാ​ഹ​ന​മാ​കും. ആ​വേ​ശ​ക​ര​മാ​യ ഷോ​പ്പി​ങ് അ​നു​ഭ​വം ന​ൽ​കു​ന്ന മ​ൾ​ട്ടി ഫ​ങ്ഷ​ണ​ൽ സൗ​ക​ര്യ​മൊ​രു​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​രി​വ​ർ​ത്ത​ന​ത്തി​ന്റെ പ്ര​ധാ​ന ല​ക്ഷ്യം.

ബ​ഹ്‌​റൈ​നി​ന്റെ വി​ഷ​ൻ 2030 നോ​ട​നു​ബ​ന്ധി​ച്ചാ​ണ് പു​തി​യ മാ​റ്റ​ത്തി​ന് ആ​ലോ​ച​ന ന​ട​ക്കു​ന്ന​ത്. ഷോ​പ്പി​ങ്, വി​നോ​ദം എ​ന്നി​വ​യു​ടെ സ​വി​ശേ​ഷ​മാ​യ സ​മ്മി​ശ്ര​ണ​ത്തി​ലൂ​ടെ ടൂ​റി​സം, ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​ക​ളെ ശ​ക്തി​പ്പെ​ടു​ത്താ​നും ഇ​ത് സ​ഹാ​യ​ക​ര​മാ​കും. വി​നോ​ദ​സ​ഞ്ചാ​രം വ​ർ​ധി​പ്പി​ക്കാ​നും യാ​ത്ര​ക്കാ​രെ സം​തൃ​പ്ത​രാ​ക്കാ​നും ഇ​തി​ട​യാ​ക്കും. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വി​ശ്ര​മ​സ​മ​യം ആ​സ്വ​ദി​ക്കാ​ൻ യാ​​ത്ര​ക്കാ​ർ​ക്ക് ക​ഴി​യ​ണം. അ​ത്യാ​ധു​നി​ക വി​നോ​ദ മേ​ഖ​ല​ക​ൾ, സ്പാ, ​വെ​ൽ​ന​സ് സെ​ന്റ​റു​ക​ൾ, കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തും.

ചെ​റു​പ്പ​ക്കാ​ർ​ക്കാ​യി ഗെ​യി​മി​ങ് ലോ​ഞ്ചു​ക​ൾ മു​ത​ൽ പ്രീ​മി​യം സി​നി​മ തി​യ​റ്റ​റു​ക​ൾ വ​രെ​യു​ണ്ടാ​കും, വി​മാ​ന​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​മ്പോ​ൾ വി​ശ്ര​മി​ക്കാ​നും ആ​ന​ന്ദി​ക്കാ​നും വി​വി​ധ മാ​ർ​ഗ​ങ്ങ​ൾ വേ​ണ​മെ​ന്നാ​ണ് പു​തി​യ നി​ല​പാ​ട്. മ​സാ​ജ് സെ​ന്റ​റു​ക​ൾ, ജി​മ്മു​ക​ൾ ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഭ​ക്ഷ​ണ​ശാ​ല​ക​ൾ, ആ​ഗോ​ള ബ്രാ​ൻ​ഡു​ക​ളു​ടെ​യ​ട​ക്കം ഫാ​ഷ​ൻ ബോ​ട്ടി​ക്കു​ക​ൾ, വ്യ​ത്യ​സ്ത അ​ഭി​രു​ചി​ക​ളും ബ​ജ​റ്റു​ക​ളു​മു​ള്ള​വ​ർ​ക്കാ​യി വി​പു​ല​മാ​യ റീ​ട്ടെ​യി​ൽ ഓ​പ്ഷ​നു​ക​ൾ എ​ന്നി​വ​യും ഒ​രു​ക്കും. ബ​ഹ്റൈ​നി​ലെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​കം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന പ്രാ​ദേ​ശി​ക ബി​സി​ന​സു​ക​ളും ഉ​ൽ​പ​ന്ന​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കും.

Tags:    

Similar News