വയറു വേദന ; വയറിൽ കണ്ടെത്തിയത് രണ്ട് കിലോ ഭാരമുള്ള മുഴ

Update: 2022-11-23 10:14 GMT


മനാമ : വയറുവേദനയെ തുടർന്ന് ബഹ്‌റൈനിൽ മധ്യവയസ്കയുടെ വയറിൽ നിന്ന് നീക്കം ചെയ്തത് രണ്ട് കിലോ ഭാരമുള്ള മുഴ. അസഹ്യമായ വയറു വേദന മൂലം 55കാരി കിങ് ഹമദ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തുകയായിരുന്നു. മുഴയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. കണ്‍സള്‍ട്ടന്റ് ജനറലും ബാരിയാട്രിക് സര്‍ജനുമായ ഡോ. അബ്ദല്‍ മൊനെയിം അബു അല്‍ സെല്ലിന്റെ നേതൃത്വത്തിലാണ് രണ്ട് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.

വയറുവേദനയുമായാണ് സ്ത്രീ ആദ്യം എത്തിയത്. രണ്ട് മാസത്തിനിടെ പെട്ടെന്ന് ഭാരം കുറഞ്ഞതായും സ്ത്രീ പറഞ്ഞു. ക്ലിനിക്കല്‍ പരിശോധനയിലും കളര്‍ ടോമോഗ്രഫിയിലും സ്ത്രീയുടെ വയറ്റില്‍ മുഴ ഉള്ളതായി കണ്ടെത്തി. കാലം കഴിയുന്തോറും മുഴ അപകടരമാകുന്നതാണെന്ന് ബയോപ്‌സി റിപ്പോര്‍ട്ടില്‍ വ്യക്തമാകുകയും ചെയ്തു. തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തി ഇത് പുറത്തെടുത്തത്. കണ്‍സള്‍ട്ടന്റ് ജനറല്‍ സര്‍ജന്‍ ഡോ. ഇജാസ് വാനി, കണ്‍സള്‍ട്ടന്റ് വാസ്‌കുലാര്‍ സര്‍ജന്‍ ഡോ. റാനി അല്‍ മൊയാറ്റസ് ബില്ലാ അല്‍ അഘ എന്നിവരും ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച 55കാരി നാലു ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ടു.

Similar News