പേവിഷബാധ: നായയുടെ കടിയേറ്റാൽ ഉടൻ ചെയ്യേണ്ട 7 കാര്യങ്ങൾ

പേവിഷബാധ മനുഷ്യജീവിതത്തിന് അതീവ ഭീഷണിയാകുന്ന ഒരു രോഗമാണ്. പൊതുവെ പേവിഷബാധയുള്ള നായയുടെ കടിയേൽക്കുമ്പോഴാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകർന്നു പോവുന്നത്. ഇത്തരം സാഹചര്യങ്ങളിൽ അടിയന്തിരമായി ചെയ്യേണ്ട 7 കാര്യങ്ങൾ ഇവയാണ്.

1.വെള്ളത്തിൽ കഴുകണം

    കടിയേറ്റാൽ ഉടനെ ഒഴുകുന്ന വെള്ളത്തിൽ 15 മിനിട്ടോളം മുറിവ് കഴുകേണ്ടത് പ്രധാനമാണ്. സോപ്പ് ഉപയോഗിച്ച് വേണം മുറിവ് കഴുകി കളയേണ്ടത്.

    2. മുറിവ് കെട്ടിവയ്ക്കരുത്

    കടിയേറ്റാൽ മുറിവ് ഒരിക്കലും കെട്ടിവയ്ക്കരുത്. മുറിവ് തുറന്ന രീതിയിൽ തന്നെ ആശുപത്രിയിൽ എത്തിക്കാം. രക്തസ്രാവം അമിതമായി ഉണ്ടെങ്കിൽ വൃത്തിയുള്ള തുണി ഉപയോഗിച്ച് കെട്ടിവയ്ക്കാവുന്നതാണ്.

    3. വാക്‌സിനേഷൻ

    പേവിഷബാധ ഉണ്ടാവാതിരിക്കാൻ ചെയ്യേണ്ട പ്രധാന കാര്യം വാക്സിൻ എടുക്കുക എന്നതാണ്. മുറിവുണ്ടാകാത്ത രീതിയിൽ തൊടുകയോ നക്കുകയോ ചെയ്താൽ വാക്‌സിൻ എടുക്കേണ്ടതില്ല.

    4. ചികിത്സ തേടണം

    മാന്തുകയോ, രക്തസ്രാവം വരാത്ത വിധത്തിൽ കടിക്കുകയോ ചെയ്താൽ നിർബന്ധമായും വൈദ്യസഹായം തേടണം

    5. വൈറസ് ബാധ

    മുഖത്തിന്റെ ഭാഗങ്ങളിലോ കൈകളിലോ കഴുത്തിലോ കടിയേറ്റാൽ ഉടനെ തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടണം. മുഖത്ത് കടിയേറ്റാൽ തലച്ചോറിലേക്ക് വൈറസ് പെട്ടെന്ന് എത്തുന്നു

    6. തെരുവ് നായ കടിച്ചാൽ

    തെരുവ് നായയുടെ കടിയേറ്റാൽ അതിനു പേ ഉണ്ടെങ്കിലും ഇല്ലെങ്കിലും വാക്സിൻ എടുക്കേണ്ടത് പ്രധാനമാണ്. വാക്സിൻ എടുക്കുമ്പോൾ മുഴുവൻ ഡോസും എടുക്കാൻ ശ്രദ്ധിക്കണം.

    7. കുട്ടികളെ ശ്രദ്ധിക്കാം

    കുട്ടികൾക്ക് വാക്സിനേഷൻ നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പനി, മുറിവ് ഉണങ്ങാത്ത സാഹചര്യം, മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഉടനെ വൈദ്യസഹായം തേടണം

    Leave a Reply

    Your email address will not be published. Required fields are marked *