ഓപ്പറേഷൻ സിന്ദൂർ;നീതി നടപ്പായെന്ന് ഇന്ത്യ, പ്രതീക്ഷിച്ചിരുന്നെന്ന് ട്രംപ്

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നടത്തിയ തിരിച്ചടിക്കു പിന്നാലെ, ‘നീതി നടപ്പായി’ എന്നു പ്രതികരിച്ച് ഇന്ത്യൻ സൈന്യം. കരസേനയുടെ അഡീഷനൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ എക്സിൽ പോസ്റ്റ് ചെയ്തു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ‘ഭാരത് മാതാ കി ജയ്’ എന്ന പോസ്റ്റിട്ടാണ് സൈന്യത്തെ അഭിനന്ദിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‘ജയ് ഹിന്ദ്, ജയ് ഹിന്ദ് കീ സേന’ എന്നു പ്രതികരിച്ചു.


ഇന്ത്യയുടെ പ്രതികരണം പ്രതീക്ഷിച്ചതായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. ‘ഇത് സംഭവിക്കുമെന്ന് പലർക്കും അറിയാമായിരുന്നു. അവർ ഏറെക്കാലമായി, ദശകങ്ങളും നൂറ്റാണ്ടുകളുമായി പൊരുതിക്കൊണ്ടിരിക്കുകയാണ്. ഇത് വേഗം അവസാനിക്കുമെന്നാണ് എന്റെ പ്രതീക്ഷ’ എന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സംഭവത്തെക്കുറിച്ച് വിലയിരുത്തുന്നുവെന്നും ഇപ്പോൾ പ്രതികരിക്കാൻ കഴിയില്ലെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *