കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പത്താം ബ്ലോക്കിലെ ഒന്നാം സെല്ലിന് പിറകുവശത്ത് ഒളിപ്പിച്ച നിലയിൽ രണ്ട് സ്മാർട്ട്ഫോണുകൾ കണ്ടെടുത്തത്.
ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, കുറച്ച് ദിവസങ്ങൾക്കുമുമ്പും ജയിലിൽ നിന്ന് ഫോണുകൾ പിടികൂടിയ സംഭവമുണ്ടായിരുന്നെന്നും അധികൃതർ അറിയിച്ചു. സ്ഥിരമായി നടക്കുന്ന ഫോൺ കടത്തുകൾ തടയുന്നതിൽ ജയിൽ സുരക്ഷാ സംവിധാനം പോരാ എന്ന് വിമർശനമുണ്ട്.