കുവൈത്തില്‍ ആരോഗ്യ ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന കര്‍ശനമാക്കുന്നു. ഇലക്ട്രോണിക് ഹെല്‍ത്ത് ലൈസന്‍സിങ് പ്ലാറ്റ്ഫോം വഴിയാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്. അക്കാദമിക് യോഗ്യത, ജോലി പരിചയം, ലൈസന്‍സ് തുടങ്ങിയവയും കൃത്യമായി പരിശോധിക്കും. ഗുണനിലവാരമുള്ള ആരോഗ്യ സേവനം ഉറപ്പാക്കാനും യോഗ്യതയുള്ളവർക്ക് മാത്രം ജോലി അനുവദിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സര്‍ട്ടിഫിക്കറ്റുകളും രേഖകളും പരിശോധിക്കുന്നതിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.
കുവൈത്തിൽ ആരോഗ്യ ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന കര്‍ശനമാക്കും
