ഷഹബാസ് വധം: കുറ്റാരോപിതരായ കുട്ടികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും

ഷഹബാസ് വധക്കേസിൽ കോഴിക്കോട് ജുവനൈൽ ഹോമിൽ കഴിയുന്ന കുട്ടികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.കുട്ടികൾ രക്ഷിതാക്കൾ മുഖേന സമർപ്പിച്ച ജാമ്യാപേക്ഷയുടെ വാദമാണ് ഹൈക്കോടതി ചൊവ്വാഴ്ച കേൾക്കുക

കുറ്റാരോപിതരായ 6 കുട്ടികളുടെ ജാമ്യാപേക്ഷ കോഴിക്കോട് സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ജാമ്യാപേക്ഷയിൽ തടസ്സവാദം ഉന്നയിക്കുന്നതിനായി ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇക്ബാൽ, അഭിഭാഷകരായ കെ.പി. മുഹമ്മദ് ആരിഫ്, കോടോത്ത് ശ്രീധരൻ, യു.കെ അബ്ദുൽ ജലീൽ എന്നിവർ മുഖേന ഹൈക്കോടതിയിൽ ഹാജരാവുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *