കോഴിക്കോട് വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ തുറന്ന് സംഘർഷം;കൈക്കുഞ്ഞിനുൾപ്പെടെ പരുക്ക്

കോഴിക്കോട് നാദാപുരത്ത് വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ തുറന്ന് സംഘർഷം. കൈക്കുഞ്ഞ് ഉൾപ്പെടെ കുടുംബത്തിലെ നാലുപേർക്ക് സംഘർഷത്തിൽ പരിക്കേറ്റു.കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ വളയം ഭാഗത്തുനിന്ന് കല്ലാച്ചി ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം ഇടിച്ചു.
ഇടിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് അക്രമമെന്നാണ് പരാതി.

നാദാപുരം ചെക്യാട് സ്വദേശികളായ നാലു പേർക്കാണ് പരിക്കേറ്റു. കാറിന്റെ മുന്നിലെ ഗ്ലാസടക്കം തകർത്തു. വിവാഹ പാർട്ടിക്ക് പോയ കുടുംബത്തിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്കുശേഷം നാദാപുരം വളയത്ത് വെച്ചാണ് സംഭവം. കാറിന് സൈഡ് കൊടുക്കുന്നതിനിടെ ഉരസിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്.

മറ്റൊരു വിവാഹ പാർട്ടിക്ക് പോയ വാഹനത്തിലുള്ളവരാണ് മർദിച്ചതെന്നാണ് പരാതി. അക്രമ സംഭവത്തിന് പിന്നാലെ സ്ഥലത്ത് സംഘർഷവുമുണ്ടായി. മർദനമേറ്റവരുടെ കൂടെ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവർ ആക്രമിച്ചവരെ പിന്തുടർന്ന് തിരിച്ച് ആക്രമിച്ചുവെന്നും പറയുന്നുണ്ട്. ഇതോടെയാണ് സ്ഥലത്ത് സംഘർഷമുണ്ടായത്. പൊലീസെത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *