സംസ്ഥാന വിവരാവകാശ കമ്മീഷൻ ക്യാമ്പ് സിറ്റിങ് 28ന് തൃശൂരിൽ നടക്കും

സംസ്ഥാന വിവരാവകാശ കമ്മീഷൻ 28ന് തിങ്കളാഴ്ച തൃശൂർ ജില്ലയിൽ ക്യാമ്പ് സിറ്റിങ് നടത്തും.10.30 ന് ചാലകൂടി മരാമത്ത് റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലാണ്‌ സിറ്റിങ് ആരംഭിക്കുക. സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. എ.അബ്ദുൽ ഹക്കീമിൻറെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തും. നോട്ടീസ് ലഭിച്ച കേസുകളിൽ പരാതിക്കാലത്തെയും ഇപ്പോഴത്തെയും പൊതുബോധന ഓഫീസർമാർ, ഒന്നാം അപ്പീൽ അധികാരികൾ, ഹർജിക്കാർ, അഭിഭാഷകർ, സാക്ഷികൾ തുടങ്ങിയവർ പങ്കെടുക്കണം. രാവിലെ 10.15 ന് രജിസ്ട്രേഷൻ ആരംഭിക്കും. കഴിഞ്ഞ ഡിസംബർ 27 ന് തൃശൂർ കലക്ടറേറ്റിൽ ഹിയറിംഗ് നടത്താതെ മാറ്റിയ കേസുകളാണ് പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *