കോടതികളും സബ് രജിസ്ട്രാർമാരും, സിവിൽ കേസുകളിലും സ്വത്ത് രജിസ്ട്രേഷനുകളിലും രണ്ടു ലക്ഷം രൂപയിൽ കൂടുതലുള്ള പണമിടപാടുകൾ നടന്നാൽ അധികാരപരിധിയിലുള്ള ആദായനികുതി വകുപ്പിനെ അറിയിക്കണമെന്ന് സുപ്രീംകോടതി. രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ പണമിടപാട് നടന്നതായി ആദായനികുതി വകുപ്പിനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചുകഴിഞ്ഞാൽ ആ ഇടപാട് നിയമപരമാണോ എന്നും ആദായനികുതി നിയമത്തിലെ സെക്ഷൻ 269 എസ് ടി യുടെ ലംഘനമാണോ എന്നു പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. ഒരേ സ്രോതസിൽനിന്ന് ഒരേ ദിവസം ഒന്നിലധികം തവണകളായിട്ടാണെങ്കിൽപ്പോലും രണ്ടു ലക്ഷമോ അതിൽ കൂടുതലോ തുക പണമായി സ്വീകരിക്കുന്നത് തടയുന്നതാണ് ആദായനികുതി നിയമത്തിലെ സെക്ഷൻ 269 എസ് ടി. കള്ളപ്പണം തടയുന്നത് ലക്ഷ്യം വച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചത്.
ഇത്തരം ഇടപാടുകള്‍ ആദായനികുതി വകുപ്പിനെ അറിയിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടാല്‍ അവര്‍ക്കെതിരേ ഉചിതമായ അച്ചടക്കനടപടി സ്വീകരിക്കുകയും ഈ വിവരം സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തിന്റെ ചിഫ് സ്വെക്രട്ടറിയുടെ അറിവില്‍ കൊണ്ടുവരേണ്ടതുമാണെന്ന് കോടതി വൃക്തമാക്കി. ഉത്തരം ഇടപാടുകള്‍ മിക്കപ്പോഴും ശ്രദ്ധിക്കപ്പെടാതെപോകുകയോ ആദായനികുതി അധികൃതരുടെ അറിവില്‍ കൊണ്ടുവരാതിരിക്കുകയോ ചെയ്യുന്നതായും കോടതി ചൂണ്ടിക്കാട്ടി. നിയമത്തിലെ അജ്ഞത ന്യായീകരിക്കാനാകുന്നതാണെന്നും ഒഴിവാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. കര്‍ണാടകയിലെ ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിലെ വിധിയിലാണു സുപ്രീംകോടതി ഇക്കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തത്.