പകരച്ചുങ്കം ചുമത്തിയ രാജ്യങ്ങളെ രൂക്ഷമായി പരിഹസിച്ച് ട്രംപ്

പകരച്ചുങ്കം ചുമത്തിയ രാജ്യങ്ങളെ രൂക്ഷമായി പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസുമായി ഉടമ്പടിയിലെത്താൻ, പകരച്ചുങ്കം ചുമത്തിയ രാജ്യങ്ങൾ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും,ഒത്തുതീർപ്പിനായി ആ രാജ്യങ്ങൾ തന്നെ വിളിച്ചു കെഞ്ചുകയാണെന്നുമാണ് ട്രംപ് പറഞ്ഞു.

നാഷണൽ റിപ്പബ്ലിക്കൻ കോൺഗ്രഷണൽ കമ്മിറ്റിയിൽ സംസാരിക്കവേയാണ് ട്രംപ് ഈ കാര്യം പറഞ്ഞത്.പകരിച്ചുങ്കം ചുമത്തിയ രാജ്യങ്ങളുമായി കരാറിലെത്താൻ അമേരിക്കയുടെ പ്രതിനിധിസഭയായ കോൺഗസിനെ അനുവദിക്കണമെന്നാണ് ചില ‘വിമത’ റിപ്പബ്ലിക്കൻ അംഗങ്ങൾ പറയുന്നതെന്നും, എന്നാൽ കോൺഗ്രസിനെക്കാൾ മികച്ച ഇടനിലക്കാരൻ താനാണെന്നും ട്രംപ് അവകാശപ്പെട്ടു. കോൺഗ്രസിന്റെ ചർച്ചകൾ ചൈനയെ അതീവസന്തുഷ്ടരാക്കുമെന്നും ട്രംപ് പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *