പ്രശസ്ത കവി വി.മധുസൂധനൻ നായർക്ക് സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്‌കാരം

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2024 സമഗ്ര സംഭാവനാ പുരസ്‌കാരം പ്രശസ്ത കവി വി. മധുസുധനൻ നായർക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ടി. കലാധരൻ രൂപകല്പന ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. 2025 നവംബർ മാസത്തിൽ സാഹിത്യപരിഷത്തിന്റെ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് സാഹിത്യ പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *