മസ്‌കത്ത് ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾ ഇന്ന് മുതൽ പുതിയ സ്ഥലത്ത്

 ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾ ഇന്ന് മുതൽ പുതിയ സ്ഥലത്ത്. 2025 മാർച്ച് 27 മുതൽ കോൺസുലാർ സേവനങ്ങളും അറ്റസ്റ്റേഷൻ കൗണ്ടറുകളും അൽ വത്തായയിലെ ബിഎൽഎസ് സെന്ററിലേക്ക് മാറ്റുന്നതായി മസ്‌കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു.

കോൺസുലാർ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കൽ സമയം തുടക്കത്തിൽ മാർച്ച് 27 നും മാർച്ച് 31 നും ഇടയിൽ രാവിലെ 8:00 മുതൽ ഉച്ചക്ക് 3:30 വരെയായിരിക്കും.

https://twitter.com/Indemb_Muscat/status/1904933761646526710

2025 ഏപ്രിൽ 1 മുതൽ ബിഎൽഎസ് സെന്ററിലെ സിപിവി (കോൺസുലാർ, പാസ്‌പോർട്ട്, വിസ) സേവനങ്ങൾ രാവിലെ 7:30 മുതൽ വൈകുന്നേരം 6:30 വരെയും കോൺസുലാർ, അറ്റസ്റ്റേഷൻ സേവനങ്ങൾ രാവിലെ 7:30 മുതൽ വൈകുന്നേരം 3:00 വരെയും ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *