മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് മുണ്ടക്കൈ എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ആറുകോടി രൂപ സമാശ്വാസ ധനസഹായം നൽകാൻ ധാരണയായി. മാനേജ്മെന്റുമായി തൊഴിൽ വകുപ്പ് നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. പുൽപ്പാറ ഡിവിഷനിലെ 33 തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നൽകാനും തീരുമാനമായി. എസ്റ്റേറ്റ് എടുക്കുമ്പോൾ ലഭിക്കുന്ന പ്രതിഫല തുകയിൽ നിന്നായിരിക്കും പണം നൽകുക.
2015 ഫെബ്രുവരി മുതൽ 2024 ഡിസംബർ വരെയുള്ള പിഎഫ് കുടിശ്ശിക, പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ നിർദ്ദേശിക്കുന്ന പിഴപ്പലിശ, 2023-24, 2024-25 വർഷങ്ങളിലെ ബോണസ്, 2022, 2023, 2024 വർഷങ്ങളിലെ ആന്വൽ ലീവ് സറണ്ടർ തുടങ്ങി വിവിധ ഇനങ്ങളിലായിട്ടാണ് ആറുകോടി രൂപ അനുവദിക്കുന്നത്.