എമ്പുരാൻ റിലീസിൽ നിന്നും ലൈക്ക പ്രൊഡക്ഷൻസ് പിന്മാറി

മോഹൻലാൽ, പൃഥ്വിരാജ് കൂട്ട് കെട്ടിൽ ഒരുങ്ങുന്ന മലയാള ബിഗ് ബഡ്‌ജറ് ചിത്രം ‘L2 എമ്പുരാനിൽ’ നിന്നും തമിഴ് നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് പിന്മാറി. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസും സുഭാസ്ക്കരന്റെ ലൈക്കയും ചേർന്നായിരുന്നു നിർമാണം. ലൈക്ക നിർമാണത്തിൽ നിന്നും പിന്മാറുന്നതും ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ലൈക്കയുടെ ഷെയർ ഏറ്റെടുക്കും എന്നാണ് ഏറ്റവും പുതുതായി ലഭ്യമായ വിവരം. എന്നാൽ, മാർച്ച് 27 എന്ന റിലീസ് തീയതിയിക്ക് മാറ്റമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലൈക്ക പ്രൊഡക്ഷൻസ് ‘L2 എമ്പുരാൻ’ സിനിമയിൽ നിന്നും പിന്മാറും എന്ന നിലയിൽ സ്ഥിരീകരണം ലഭിക്കാതെ റിപോർട്ടുകൾ പുറത്തുവന്നിരുന്നു. ലൈക്കയുടെ പിന്തുണയില്ലാതെ സിനിമ തിയേറ്ററിൽ എത്തിക്കാനുള്ള ശ്രമം ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തിലുള്ള ആശിർവാദ് സിനിമാസ് വളരെ മുൻപേ ആരംഭിച്ചിരുന്നു എന്നും റിപോർട്ടു കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *