കുവൈത്തിൽ അടിയന്തര സാഹചര്യങ്ങളിൽ പള്ളി അധികൃതരുമായി ബന്ധപ്പെടുന്നതിനായി വാട്സ്ആപ് നമ്പറുകൾ പുറത്തിറക്കി ഇസ്ലാമിക കാര്യ മന്ത്രാലയം.
വിശ്വാസികളും പള്ളി അധികൃതരും തമ്മിലുള്ള ആശയവിനിമയം കൂടുതൽ സുഗമമാക്കുന്നതിനായാണ് ആറു ഗവർണറേറ്റുകളിലെ നമ്പറുകൾ പുറത്തുവിട്ടത്.ഈ നമ്പറുകളിലൂടെ പള്ളികളുടെ അറ്റകുറ്റപ്പണികൾ, നിയമലംഘനങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യാൻ വിശ്വാസികൾക്ക് അവസരമുണ്ടാകും. അതോടൊപ്പം, പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും നൽകാമെന്ന് അധികൃതർ അറിയിച്ചു.
ക്യാപിറ്റൽ ഗവർണറേറ്റ്: 50255882, ഹവല്ലി ഗവർണറേറ്റ്: 99106211, ഫർവാനിയ ഗവർണറേറ്റ്: 24890412, ജഹ്റ ഗവർണറേറ്റ്: 66806464,മുബാറക് അൽ-കബീർ: 65911990, അഹ്മദി ഗവർണറേറ്റ്: 60666671 തുടങ്ങിയ നമ്പറുകളിൽ ബന്ധപ്പെടാം.