കളമശ്ശേരി പോളിടെക്നിക്കിൽ കഞ്ചാവുണ്ടെന്ന് പോലീസിനെ അറിയിച്ചത് പ്രിൻസിപ്പൽ

കളമശ്ശേരി ഗവ.പോളിടെക്നിക് കോളജിൽ ലഹരി വസ്തുക്കൾ കണ്ടെത്താനായി പ്രത്യേക പോലീസ് സംഘം മിന്നൽ പരിശോധന നടത്തിയത് പ്രിൻസിപ്പൽ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ. 14-ാം തീയതി കാമ്പസിൽ ഹോളി ആഘോഷിക്കുന്നതിനിടെ വലിയ തോതിൽ ലഹരി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പൽ കത്ത് നൽകിയത്.

കൊച്ചി ഡെപ്യൂട്ടി പോലീസ് കമീഷണർക്ക് 12-ാം തീയതി പ്രിൻസിപ്പൽ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച രാത്രി പോളിടെക്നിക് കോളജിന്‍റെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ പോലീസ് സംഘം മിന്നൽ പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *