ദുബൈയിലെ പാർക്കിങ് മേഖലയുടെ കോഡുകൾ മാറുന്നു. അടുത്തമാസം മുതൽ തിരക്കേറിയ സമയങ്ങളിൽ കൂടുതൽ പാർക്കിങ് ഫീസ് ഈടാക്കുന്ന സംവിധാനം നിലവിൽ വരുന്നതിന് മുന്നോടിയായാണ് പാർക്കിങ് കോഡുകൾ മാറുന്നത്. ഇതോടൊപ്പം നിലവിലെ പാർക്കിങ് മേഖലയെ തന്നെ സ്റ്റാൻഡേർഡ് പാർക്കിങ്, പ്രീമിയം പാർക്കിങ് എന്നിങ്ങനെ തരം തിരിക്കും. ഇതിന്റെ ഭാഗമായി A, B, C, D പാർക്കിങ് മേഖലകളിൽ പലതിന്റെ പേര്. AP, BP, CP, DP എന്നിങ്ങനെ മാറിയിട്ടുണ്ട്. കോഡ് മാറിയെങ്കിലും നിരക്കിൽ ഇപ്പോൾ മാറ്റം വരുത്തിയിട്ടില്ലെന്ന് പാർക്കിൻ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് പുറമേ വിവിധ ഫ്രീസോണുളിലെ മറ്റ് പാർക്കിങ് കോഡുള്ള സ്ഥലങ്ങളിൽ പരിപാടികൾ നടക്കുന്ന സമയങ്ങളിൽ വാഹനം നിർത്തിയിടാൻ മണിക്കൂറിന് 25 ദിർഹം ഈടാക്കും. നിലവിൽ മണിക്കൂറിന് രണ്ട് ദിർഹം ഈടാക്കുന്ന മേളകളിൽ തിരക്കേറിയ സമയങ്ങളിൽ പാർക്ക് ചെയ്യാൻ ഏപ്രിൽ മുതൽ മണിക്കൂറിന് ആറ് ദിർഹം ഈടാക്കും.