മദീനയിലെ പ്രവാചക പള്ളിയിൽ നോമ്പുതുറയ്ക്ക് വിതരണം ചെയ്യുന്നത് 1.5 ദശലക്ഷം ഈന്തപ്പഴം

മദീനയിലെ പ്രവാചകന്റെ പള്ളിയിലെ നോമ്പുകാരുടെ ഇഫ്താർ ടേബിളിലേക്ക് പ്രതിദിനം 1.5 ദശലക്ഷത്തിലധികം ഈന്തപ്പഴം വിതരണം ചെയ്യുന്നു. ഈന്തപ്പന ഫാമുകൾ നിരവധി ഇനങ്ങൾ ഉൽപാദിപ്പിക്കുന്നതിനാലാണ് പ്രവാചകന്റെ പള്ളിയിൽ ഇത്രയേറെ വൈവിധ്യമാർന്ന ഈന്തപ്പഴങ്ങൾ വിതരണം ചെയ്യുന്നത്.

റുഥാന, അജ്‌വ, അൻബറ, സഫാവി, സഖി, ബർണി അൽ മദീന, ബർണി അൽ ഐസ്, ബയ്ദ അൽ മഹ്‌റൂം, അൽ ജെയ്ൽ മഹ്‌ദ്, അൽ ജെ. അൽ ലബ്ബാന, അൽ മഷ്റൂഖ്, അൽ മജ്ദൂൽ, അൽ റബീഅ, അൽ ഷലാബി എന്നിവയാണ് പ്രധാന ഇനങ്ങൾ.

മദീന മേഖലയിലെ മൊത്തം ഈന്തപ്പനകളുടെ എണ്ണം 29,000ത്തിലധികം ഫാമുകളിലായി 7 ദശലക്ഷത്തിലധികമാണ്. ഇത് 340,000 ടണ്ണിലധികം ഈന്തപ്പഴ ഇനങ്ങൾ ഉൽപാദിപ്പിക്കുന്നു. രാജ്യത്തെ മൊത്തം ഈന്തപ്പഴ ഉൽപാദനത്തിന്റെ 18% വരും ഇത്. ഈ ഈന്തപ്പഴങ്ങൾ പ്രാദേശിക വിപണിയിൽ നേരിട്ട് വിൽക്കുകയോ സംഭരിക്കുകയോ ചെയ്യുന്നതാണ്.

റമസാനിൽ ഈന്തപ്പഴം ധാരാളമായി ഉപയോഗിക്കുന്നു. ഈന്തപ്പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. പഞ്ചസാര, നാരുകൾ, പൊട്ടാസ്യം തുടങ്ങിയ പ്രകൃതിദത്ത പോഷകങ്ങളാൽ സമ്പന്നമാണിവ. മണിക്കൂറുകളോളം ഉപവാസത്തിന് ശേഷം ഊർജം വീണ്ടെടുക്കാൻ അവ അനുയോജ്യമാണ്. ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ അവ മിതമായ അളവിൽ കഴിക്കാനും ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *