ഇലക്ട്രോണിക് ഇടപാടുകൾക്കും സാമ്പത്തിക കൈമാറ്റങ്ങൾക്കും ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കുമെന്ന വാർത്ത തള്ളി സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത്. കുവൈത്തിൽ ഓൺലൈൻ പേയ്മെന്റ് ലിങ്കുകൾക്ക് നിരക്ക് ഈടാക്കാൻ ആലോചനയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വാർത്തകളാണ് സെൻട്രൽ ബാങ്ക് നിഷേധിച്ചത്. നിലവിൽ സൗജന്യമായാണ് ഡിജിറ്റൽ പണ കൈമാറ്റങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്.
എല്ലാ ബാങ്കിംഗ് മേഖലയിലെ ഇടപാടുകളിലും ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനുമുള്ള റെഗുലേറ്ററി, ബാങ്കിംഗ് തന്ത്രത്തിന് അനുസൃതമായി. ബാങ്കിംഗ് ഫീസ് നിയന്ത്രണങ്ങളിൽ പ്രത്യേകിച്ച് ഇലക്ട്രോണിക് പേയ്മെന്റുകളുടെ പരിധിയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിൽ റെഗുലേറ്ററി അതോറിറ്റിയുടെ എതിർപ്പിനെ ഇത് സൂചിപ്പിക്കുന്നു.