‘ഇന്റിമേറ്റ് സീനുകൾ ചെയ്യാൻ ഞാൻ തയ്യാറല്ല, ഗൗതം സർ സെലക്‌ട് ചെയ്യുമ്പോൾ ആദ്യം ഞാനദ്ദേഹത്തോ‌ട് അത് പറഞ്ഞു’; മഞ്ജിമ മോഹൻ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവർന്ന മഞ്ജിമ മോഹന് കോളിവുഡിൽ മികച്ച അവസരങ്ങൾ തേടി വന്നു. അച്ഛം എൻപത് മദമയ്ദ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴകത്തെ അരങ്ങേറ്റം. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയെക്കുറിച്ച് പുതിയ അഭിമുഖത്തിൽ മഞ്ജിമ മോഹൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്റിമേറ്റ് സീനുകൾ ചെയ്യാൻ ഞാൻ തയ്യാറല്ല. ഗൗതം സർ സെലക്‌ട് ചെയ്യുമ്പോൾ ആദ്യം ഞാനദ്ദേഹത്തോ‌ട് പറഞ്ഞത് സർ, ഒരു അഭ്യർത്ഥനയുണ്ട്, ഞാൻ ഇന്റിമേറ്റ് സീനുകൾ ചെയ്യില്ലെന്നാണ്. അദ്ദേഹം എന്നെ നോക്കി. പൊതുവെ ഒരു സംവിധായകനോട് ഇങ്ങനെ പറഞ്ഞാൽ ഒരു അവസരം തന്നിട്ട് നിബന്ധനകൾ വെക്കുന്നോ എന്നായിരിക്കും പ്രതികരണം.

പക്ഷെ അദ്ദേഹം പറഞ്ഞത് നിനക്ക് കംഫർട്ടബിൾ അല്ലാത്തത് ചെയ്യേണ്ട എന്നാണ്. കംഫർട്ടബിളാകുന്ന ഒരു മീറ്ററുണ്ട്. അതിനുള്ളിൽ വരുന്നത് ചെയ്താൽ മതിയെന്നും പറഞ്ഞു. എല്ലാ സംവിധായകരും അങ്ങനെയല്ല. ഓരോരുത്തർക്കും അവരുടേതായ പേർപെെക്ടീവ് ഉണ്ടാകുമെന്നും മഞ്ജിമ മോഹൻ വ്യക്തമാക്കി. അതേസമയം തന്റെ നിബന്ധനകളെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞ് അവസരം വരാതിരിക്കുന്നത് ശരിയല്ലെന്നും മഞ്ജിമ മോഹൻ ചൂണ്ടിക്കാട്ടി. ഒരാൾ ഒരു കഥാപാത്രത്തിന് എന്നെ സമീപിക്കുമ്പോൾ ഇത് സെറ്റാകില്ലെന്ന് ഞാൻ പറയുന്നതും അവൾ അങ്ങനെയേ പറയൂ, ഇത് ചെയ്യില്ലെന്ന് മറ്റൊരാൾ പറയുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഒരു സംവിധായകൻ വന്ന് ഇങ്ങനെയൊരു ക്യാരക്ടറുണ്ട്, ഈ ഔട്ട്ഫിറ്റ് ധരിക്കണം ഓക്കെയാണോ എന്ന് ചോദിക്കുമ്പോൾ ഞാൻ നോ പറഞ്ഞാൽ എനിക്ക് പ്രശ്നമല്ല. ഞാനാണല്ലോ ആ ചോയ്സ് എടുത്തത്.

എന്നാൽ മറ്റൊരാൾ അവർ അത്തരം റോൾ ചെയ്യില്ല, മുമ്പത്തെ സിനിമയിൽ തയ്യാറായില്ല എന്ന് പറഞ്ഞ് എനിക്ക് വേണ്ടി തീരുമാനമെടുക്കുമ്പോൾ അത് വേദനിപ്പിക്കും. സിനിമാ രം​ഗത്ത് എല്ലാം പെട്ടെന്ന് പ്രചരിക്കും. സോഷ്യൽ മീഡിയ വന്നതോടെ ഇപ്പോൾ പറയുകയേ വേണ്ട. പല അവസരങ്ങളും തനിക്ക് വരാതെ യു ടേണടിച്ച് പോയി. അതെനിക്ക് ഫീൽ ആകും. അതിൽ ഒന്നും ചെയ്യാൻ പറ്റില്ല. ഇങ്ങനെയാണ് ഇവിടത്തെ രീതി. മനസിലാക്കാൻ തനിക്ക് കുറച്ച് സമയം വേണ്ടി വന്നെന്നും മഞ്ജിമ മോഹൻ പറയുന്നു. ഒരു വടക്കൻ സെൽഫിക്ക് ശേഷം മിഖായേൽ എന്ന മലയാള ചിത്രത്തിൽ മാത്രമേ മഞ്ജിമ മോഹൻ അഭിനയിച്ചിട്ടുള്ളൂ. ഒരു വടക്കൻ സെൽഫിയിലെ തന്റെ സീനിൽ പ്രേക്ഷകർ കൂവിയത് മഞ്ജിമയെ ഇന്നും വേദനിപ്പിക്കുന്നുണ്ട്. ഒന്നിലേറെ അഭിമുഖങ്ങളിൽ നടി ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. നടൻ ​ഗൗതം കാർത്തിക്കിനെയാണ് മഞ്ജിമ വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2022 ലായിരുന്നു വിവാഹം. 2019 ൽ പുറത്തിറങ്ങിയ ദേവരാട്ടം എന്ന സിനിമയിൽ ഒരുമിച്ചഭിനയിക്കവെയാണ് ഇരുവരും സൗഹൃദത്തിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *