സ്റ്റാർട്ടപ്പുകൾ കടലാസിൽ മാത്രം ഒതുങ്ങരുത്; കേരളത്തിലെ യഥാർത്ഥ സാചര്യമല്ല റിപ്പോർട്ടുകളിൽ വരുന്നത്: ശശി തരൂർ

കേരളത്തിലെ വ്യവസായ വളർച്ച സംബന്ധിച്ച നിലപാടിൽ മാറ്റവുമായി ശശി തരൂർ.സ്റ്റാർട്ടപ്പുകൾ കടലാസിൽ മാത്രം ഒതുങ്ങരുതെന്ന് തരൂർ അഭിപ്രായപ്പെട്ടു.കേരള സർക്കാരിൻറെ ഉദ്ദേശ്യശുദ്ധി നല്ലതെന്ന് സമ്മതിക്കാം.

എന്നാൽ കേരളത്തിലെ യഥാർത്ഥ സാചര്യമല്ല റിപ്പോർട്ടുകളിൽ വരുന്നത്.കേരളത്തിൽ നിരവധി ചെറുകിട ഇടത്തരം വ്യവസായങ്ങൾ പൂട്ടിയെന്ന റിപ്പോർട്ട് പങ്കുവച്ചാണ് തരൂർ നിലപാട് മയപ്പെടുത്തുന്നത്.

വ്യവസായവകുപ്പിന്‍റെ  സ്റ്റാർട്ട് അപ് മിഷൻ വളർച്ചാ കണക്ക് ശരിയല്ലെന്ന പാർട്ടി നിലപാട് ദേശീയ-സംസ്ഥാന നേതൃത്വം ശശിതരൂരിനെ അറിയിച്ചിരുന്നു. പാർട്ടി ലൈനിൽ നിൽക്കണമെന്ന എഐസിസിയുടെ കർശന സന്ദേശമാണ് കെപിസിസി അധ്യക്ഷനും കൈമാറിയത്.

കണക്ക് കിട്ടിയാൽ തിരുത്താമെന്ന തരൂരിന്‍റെ  വെല്ലുവിളിക്കുള്ള മറുപടിയായിരുന്നു കണക്ക് നിരത്തിയുള്ള പ്രതിപക്ഷനേതാവിൻറ മറുപടി.  തെറ്റായി കിട്ടിയ കണക്കാണ് ലേഖനത്തിന് ആധാരമായതെന്നാണ് കോൺഗ്രസ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *