പി.സി ജോർജിന്റെ ആരോഗ്യപ്രശ്‌നം അറിഞ്ഞത് കേസുണ്ടായതിനാൽ; പരാതിക്കാരന് നന്ദി: ഷോൺ ജോർജ്

പി.സി ജോർജിനെതിരെ കേസ് കൊടുത്തവരോട് നന്ദിയുണ്ടെന്ന് മകൻ ഷോൺ ജോർജ്. കേസ് ഇല്ലായിരുന്നെങ്കിൽ പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങൾ അറിയാൻ കഴിയില്ലായിരുന്നുവെന്നും ഷോൺ പറഞ്ഞു. പി.സി ജോർജിന് ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു ഷോണിന്റെ പ്രതികരണം.

മകനെന്ന നിലയിൽ പരാതിക്കാരോട് നന്ദിയുണ്ട്. ഒരിക്കലും ആശുപത്രിയിൽ പോകാൻ പറഞ്ഞാൽ മര്യാദക്ക് പോകുന്ന ആളല്ല തന്റെ അപ്പൻ. കേസില്ലായിരുന്നെങ്കിൽ അറിയാതെ പോകുമായിരുന്ന ഒരു കാർഡിയാക് പ്രോബ്ലം കൃത്യമായി മനസ്സിലാക്കാനും കേരളത്തിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച ചികിത്സ ലഭിക്കാനും കാരണമായത് കേസ് നൽകിയതുകൊണ്ടാണെന്നും ഷോൺ പറഞ്ഞു.

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിന്റെ പേരിൽ അറസ്റ്റിലായ പി.സി ജോർജിന് ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ജോർജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റു. ആരോഗ്യനിലയടക്കം പരിഗണിച്ചാണ് ജോർജിന് ജാമ്യം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *