വ്യാജ വാർത്ത പ്രചരിപ്പിച്ചു; കേരളത്തിലെ കോൺഗ്രസിൻ്റെ എക്സിലെ പോസ്റ്റിനെതിരെ വിമർശനവുമായി പ്രീതി സിൻ്റ

കേരളത്തിലെ കോൺഗ്രസിൻ്റെ എക്സ് (ട്വിറ്റർ) പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രീതി സിൻ്റ. താരത്തിൻ്റെ 18 കോടി രൂപയുടെ വായ്പ ബിജെപി വഴി സഹകരണ ബാങ്ക് എഴുതി തള്ളിയെന്നും ഇതിന് പിന്നാലെ ബാങ്ക് തകർന്നെന്നുമുള്ള പോസ്റ്റിനെതിരെയാണ് പ്രതികരണം.

വ്യാജ ആരോപണമാണിതെന്നും വായ്പ താൻ 10 വർഷം മുൻപ് അടച്ചുതീർത്തതാണെന്നും പ്രീതി സിൻ്റ് എക്സിൽ പങ്കുവച്ച കുറിപ്പിൽ വിശദീകരിച്ചു. ഒരു രാഷ്ട്രീയപാർട്ടി ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഞെട്ടിച്ചെന്നും താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *