എഐ തരംഗത്തില്‍ മുന്നേറുകയാണ് ഗൂഗിള്‍ പേയും. ഗൂഗിള്‍ പേ ഓണാക്കി തുക എത്രയെന്ന് ടൈപ്പ് ചെയ്ത് ശേഷം പിന് നമ്പറും ടൈപ്പ് ചെയ്ത് ഇനി സമയം കളയണ്ട എന്നാണ് ഗൂഗിള്‍ പേയുടെ പുതിയ അപ്ഡേഷന് പറയുന്നത്.
ഇതാ അതിവേഗം ട്രാന്സാക്ഷന് നടത്താന്‍ സാധിക്കുന്ന ഒരു അടിപൊളി അപ്ഡേഷനാണ് ഗൂഗിള്‍ പേയില്‍ ഒരുങ്ങുന്നത്. ഇതാ വോയ്സ് കമാന്റ് വഴിയും ഇനി ട്രാന്സാക്ഷന് നടത്താന്‍ സാധിക്കുന്നതാണ് പുതിയ അപ്ഡേഷന്.
അടുത്ത് തന്നെ ഫീച്ചര്‍, ഗൂഗിള്‍ പേ ആപ്പില്‍ ലഭ്യമായിത്തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഗൂഗിള്‍ പേയുടെ പ്രൊഡക്ട് മാനേജര്‍ ശരത് ബുലുസു ഇക്കാര്യം സ്ഥിരികരിക്കുന്നുണ്ട്. എന്നാല്‍ ഫീച്ചറിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തുന്നില്ല.
ഗൂഗിള്‍ പേയില്‍ വോയ്സ് കമാന്‍ഡുകള്‍ അവതരിപ്പിക്കുന്നതോടെ, നിരക്ഷരര്‍ക്ക് പോലും ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ നടത്തുന്നത് എളുപ്പമാകും. സ്കാന്‍ ചെയ്തും നമ്പര്‍ കൊടുത്തുമൊക്കെയാണ് നിലവില്‍ ഗൂഗിള്‍ പേയ്മെന്റിലൂടെ ഇടപാട് നടത്തുന്നത്.
വോയിസ് കമാന്റ് കൂടി വരുന്നതോടെ കാര്യങ്ങള്‍ ഒന്നുകൂടി എളുപ്പമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം പ്രാദേശിക ഭാഷകളില്‍ പേയ്മെന്റുകള്‍ സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ‘ഭാസിനി’ എഐ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരുമായി കൈകോര്‍ത്ത് ഗൂഗിള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.