രാം ചരണിന് വീണ്ടും പെൺകുട്ടി ജനിക്കുമോയെന്ന് ഭയമാണ്, പാരമ്പര്യം തുടരാൻ ആൺകുട്ടി വേണം: വിവാദ പരാമർശം നടത്തി ചിരഞ്ജീവി

‌തന്റെ പേരക്കുട്ടികളിൽ എല്ലാവരും പെൺകുട്ടികളായിപ്പോയെന്ന് വിഷമത്തോടെ പരാമർശം നടത്തിയ ചിരഞ്ജീവിക്കെതിരെ വിമർശനം കടുക്കുന്നു. വീട് ലേഡീസ് ഹോസ്റ്റൽ പോലെയാണെന്നും തന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു ചെറുമകനില്ലെന്നുമായിരുന്നു ചിരഞ്ജീവി പറഞ്ഞത്. രാംചരണിന് വീണ്ടും പെൺകുട്ടിയുണ്ടാകുമോ എന്ന പേടി തനിക്കുണ്ടെന്നും ‘ബ്രഹ്‌മ ആനന്ദം’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ സംസാരിക്കവെ ചിരഞ്ജീവി പറഞ്ഞു. തമാശ രൂപേണയാണ് ഇക്കാര്യം അവതരിപ്പിച്ചതെങ്കിലും പരാമർശം വലിയ വിമർശനത്തിന് വഴിയൊരുക്കി.

ചിരഞ്ജീവിയുടെ വാക്കുകൾ: “ഞാന്‍ വീട്ടിലായിരിക്കുമ്പോള്‍, എനിക്ക് ചുറ്റും കൊച്ചുമക്കൾ ഓടിക്കളിക്കും. അപ്പോൾ, ഞാനൊരു ലേഡീസ് ഹോസ്റ്റല്‍ വാര്‍ഡന്‍ ആണെന്ന് തോന്നാറുണ്ട്. ചുറ്റും ലേഡീസ് മാത്രം. എപ്പോഴും രാം ചരണിനോട് പറയുന്നത്, ഇത്തവണയെങ്കിലും നമ്മുടെ പാരമ്പര്യം തുടരാന്‍ ഒരു ആണ്‍കുട്ടി ഉണ്ടാകണം എന്നാണ്. അതിനായി ഞാൻ ഏറെ ആഗ്രഹിക്കുന്നുമുണ്ട്. പക്ഷേ അവന്റെ മകള്‍ അവന്റെ കണ്ണിലെ കൃഷ്ണമണിയാണ്. അവന് വീണ്ടും ഒരു പെണ്‍കുട്ടി ഉണ്ടാകുമോ എന്ന പേടിയാണ് എനിക്ക്!” രാം ചരണിനെ കൂടാതെ രണ്ടു പെൺമക്കളാണ് ചിരഞ്ജീവിക്കുള്ളത്. ഇവർക്കെല്ലാവർക്കും പെൺമക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *