ഫിഫ ലോകകപ്പ് 100 ദിർഹത്തിന് ഒന്നിലധികം തവണ പ്രവേശിക്കാവുന്ന വിസ പ്രഖ്യാപിച്ച യുഎഇ

ഫിഫ ലോകകപ്പിന് മുന്നോടിയായി 100 ദിർഹത്തിന് ഒന്നിലധികം തവണ പ്രവേശിക്കാവുന്ന വിസ പ്രഖ്യാപിച്ച യുഎഇ. ഖത്തറിലെ ഹയാകാർഡ് ഉള്ളവർക്ക് ആണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക. നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഖത്തർ നൽകുന്ന വ്യക്തിഗത രേഖയാണ് ഹയാകാർഡ്.

യുഎഇയിൽ താമസിച്ച് ഖത്തറിലെ ലോകകപ്പ് മത്സരങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ആണ് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ യുഎഇ നൽകുന്നത്. വിസ എടുത്ത് 90 ദിവസത്തിനുള്ളിൽ ഒന്നിലധികം തവണ രാജ്യത്ത് പ്രവേശനം അനുവദിക്കും എന്നാണ് ഇതിന്റെ പ്രത്യേകത.

100 ദിർഹം ആണ് വിസ നിരക്ക്. അടുത്ത 90 ദിവസത്തേക്ക് കൂടി വിസ നേടിയെടുക്കാം. നവംബർ ഒന്നുമുതൽ വിസയ്ക്ക് അപേക്ഷിക്കാ. വിസ നൽകാത്ത രാജ്യങ്ങളിലെ പൗരൻമാർക്ക് ഇത് ബാധകമല്ല അവർക്ക് സാധാരണ രീതിയിലുള്ള നടപടിക്രമങ്ങൾ ബാധകമാണ്.

Leave a Reply

Your email address will not be published. Required fields are marked *