ഇൻഡിഗോ ക്ഷമാപണം നടത്തിയിരുന്നു, എഴുതി തരാത്തത് കൊണ്ടാണ് വിമാനത്തിൽ യാത്ര ചെയ്യാത്തത്; ഇ.പി.ജയരാജൻ

വിമാന വിലക്കിൽ ഇൻഡിഗോ പ്രതിനിധി ക്ഷമാപണം നടത്തിയിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എന്നാൽ, ക്ഷമാപണം എഴുതി തരാത്തത് കൊണ്ടാണ് വിമാനത്തിൽ യാത്ര ചെയ്യാത്തതെന്ന് ഇപി ജയരാജൻ പറഞ്ഞു. വിമാനത്തേക്കാൾ ട്രെയിനിൽ യാത്ര ചെയ്യുന്നതാണ് സുഖം. സാമ്പത്തിക ലാഭം, ആരോഗ്യ ലാഭം, നല്ല ഉറക്കവും കിട്ടുമെന്നും ഇപി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

കേരള നിയമസഭ കയ്യാങ്കളി കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. കൂടുതൽ തെളിവുകൾ ഹാജരാക്കാനുള്ള അവസരമായിട്ടാണു കോടതിവിധിയെ കാണുന്നതെന്ന് ജയരാജൻ പറഞ്ഞു. നേതാക്കളെ യുഡിഎഫ് എംഎൽഎമാർ ആക്രമിച്ചപ്പോൾ നോക്കി നിൽക്കണമായിരുന്നോ എന്നും ജയരാജൻ ചോദിച്ചു. കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

‘സിപിഐ സമ്മേളനത്തിൽ ഉണ്ടാകുന്ന പല വിമർശനങ്ങളും മറുപടി അർഹിക്കുന്നില്ല. സിപിഎം – സിപിഐ പാർട്ടികളെ തമ്മിൽ അടിപ്പിക്കാൻ പലരും ശ്രമിക്കുന്നു. ഇടതു പാർട്ടികളുടെ ഐക്യമാണ് പരമപ്രധാനമെന്ന് പാർട്ടി നേതൃത്വത്തിന് അറിയാം’- അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *