അബുദാബി സർക്കാരിന്റെ ഉന്നത ബഹുമതിയായ അബുദാബി അവാർഡിന് നാമനിർദേശം ചെയ്യാൻ അവസരം

അബുദാബി സർക്കാരിന്റെ ഉന്നത ബഹുമതിയായ അബുദാബി അവാർഡിന് നാമനിർദേശം സമർപ്പിക്കാനുള്ള കാലാവധി ഒക്ടോബർ 10 വരെ നീട്ടി. സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങൾക്ക് യുഎഇയിൽ തുടക്കമിടുകയോ സമൂഹത്തിന് ഗുണകരമാകും വിധത്തിൽ പ്രവർത്തിച്ചവരെയോ പൊതുജനങ്ങൾക്കും നാമനിർദേശം ചെയ്യാം.

ജീവകാരുണ്യം, സാമൂഹിക സേവനം, ജനക്ഷേമം, ആരോഗ്യം, പരിസ്ഥിതി, കായികം തുടടങിയ മേഖലകളിൽ സമൂഹത്തിന് ഗുണകരമാകുംവിധം പ്രവർത്തിച്ചവരെയാണ് മുൻകാലങ്ങളിൽ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. സൂക്ഷ്മ പരിശോധനയും അഭിമുഖവും നടത്തി വിജയികളെ പ്രഖ്യാപിക്കും. ജാതിമത, വർണ, വർഗ, പ്രായ, ലിംഗ, പൗരത്വ വ്യത്യാസമില്ലാതെ സ്വദേശികൾക്കും വിദേശികൾക്കും പങ്കെടുക്കാം.

2005ൽ ആരംഭിച്ച അബുദാബി അവാർഡ് ഇതുവരെ മലയാളികൾ ഉൾപ്പെടെ 16 രാജ്യക്കാരായ 92 പേർക്ക് സമ്മാനിച്ചതായി സംഘാടക സമിതി അംഗം അമൽ അൽ അമീരി അറിയിച്ചു.

ഷാർജയിൽ കോവിഡ് പ്രതിരോധ സത്യവാങ്മൂലത്തിൽ ഒപ്പുവയ്ക്കാൻ രക്ഷിതാക്കൾക്ക് നിർദേശം, ഷാർജയിലെ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി ഇതുസംബന്ധിച്ച സർക്കുലർ എമിറേറ്റിലെ എല്ലാ സ്‌കൂളുകൾക്കും നൽകി

Leave a Reply

Your email address will not be published. Required fields are marked *