കോവിഡ് പ്രതിരോധ സത്യവാങ്മൂലത്തിൽ ഒപ്പുവയ്ക്കാൻ രക്ഷിതാക്കൾക്ക് നിർദേശവുമായി ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി. വിദ്യാർഥികൾക്ക് കോവിഡ് ലക്ഷണമുണ്ടെങ്കിലും രോഗമുളളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്താൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന് രക്ഷിതാക്കൾക്ക് ഉറപ്പ് നൽകണം.
ഷാർജയിലെ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി ഇതുസംബന്ധിച്ച സർക്കുലർ എമിറേറ്റിലെ എല്ലാ സ്കൂളുകൾക്കും നൽകി. കുട്ടികൾക്ക് രോഗലക്ഷണമുണ്ടെങ്കിൽ സ്കൂളിനെ അറിയിക്കുക, സ്കൂളിൽവച്ച് രോഗം വന്നാൽ ഉടൻ കൂട്ടിക്കൊണ്ടുപോകുക, കോവിഡ് പോസിറ്റീവായാൽ ഐസലേഷൻ നിയമം പാലിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
രോഗബാധിതരാകുയോ രോഗികളുമായി സമ്പർക്കത്തിലാവുകയോ ചെയ്താൽ പരിശോധന നടത്തി വീട്ടിൽ ക്വാറന്റീനിൽ ഇരിക്കണം. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ. അവധി കഴിഞ്ഞ് യുഎഇയിൽ സ്കൂൾ തുറന്ന ഓഗസ്റ്റ് 29ന് ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് കോവിഡ് പരിശോധനാ ഫലം നിർബന്ധമാക്കിയിരുന്നു.