കേരളബ്ലാസ്റ്റേഴ്സിന് ദുബായ് വിമാനത്താവളത്തിൽ ഗംഭീര യാത്രയയപ്പ്

പുതിയ സീസണിലേക്ക് ആശംസകൾ നേർന്നുകൊണ്ട് ദുബായ് എയർപോർട്ടിൽ മഞ്ഞപ്പടക്ക് എച്‌ 16 സ്പോർട്സ് ക്ലബും ഫാൻസ്‌ ഗ്രൂപ്പും യാത്രയയപ്പ് നൽകി. കേരള ബ്ലാസ്റ്റേഴ്സിന് യു എ ഇ ലേക്കുള്ള സൗകര്യങ്ങൾ എച് 16 സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽലായിരുന്നു ഒരുക്കിയത്. എച് 16 സ്പോർട്സ് ക്ലബ് ചെയർമാൻ ഹസ്സൻ അലി ഇബ്രാഹിം അലി അഹമ്മദ് അൽ ബലൂഷിയുടെ സാന്നിധ്യത്തിൽ ടീം അംഗങ്ങൾക്ക് ഉപഹാരങ്ങൾകി. അതേസമയം, പുതിയ സീസണിലേക്കുള്ള എല്ലാ ആശസംസകൾ നേരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. ദുബായിലെ സൗകര്യങ്ങൾ വളരെ മികവുറ്റതായിരുന്നുവെന്നും, ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഇത് നിര്ണായകമായിരിക്കുമെന്നും,അതേസമയം തങ്ങളെ പിന്തുണക്കുകയും സൗകര്യങ്ങൾ ഒരുക്കിത്തരികയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും കേരളബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകുമിനോവിച് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *