പാകിസ്ഥാനെ തകർത്ത് റൺസുകൾ കൊയ്ത് ശ്രീലങ്ക

23 റൺസിന്മ  പാകിസ്ഥാനെ  മലർത്തിയടിച്ചുകൊണ്ടാണ് ഏഷ്യ കപ്പ്‌ ട്വന്റി 20 ക്രിക്കറ്റിൽ ശ്രീലങ്ക വിജയാശ്രീലാളിതരായത്ത്. ഏഷ്യ കപ്പ്‌ മത്സരവേദി ആതിഥേയത്വം നഷ്ടമായ സംഭവത്തിൽ മധുരപ്രതികാരമായി ഏഷ്യ കപ്പുമായാണ് ശ്രീലങ്ക മടങ്ങുന്നത്.ഇത് ആറാം തവണയാണ് ശ്രീലങ്ക ഏഷ്യ കപ്പ്‌ സ്വന്തമാക്കുന്നത്.

ഫൈനലിൽ ആദ്യം ബാറ്റിംഗ് ലഭിച്ച ശ്രീലങ്കക്ക് ആദ്യ അഞ്ചു വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു.കാണിക്കളെ കണ്ണീരിലാഴ്ത്തിയ നിമിഷങ്ങളിൽ നിന്ന് ബാനുക രാജാപക്സയും,വാനിന്ദു ഹാസരംഗയും പ്രതീക്ഷകൾക്ക് ആക്കം കൂട്ടുകായായിരിരുന്നു.അവസാന 10 ഓവറിൽ 103 റൺസുകളോടെ ശ്രീലങ്ക കത്തി ജ്വലിച്ചു.

മറുപടി ബാറ്റിംഗിലേക്കെത്തിയ പാകിസ്ഥാനെ ലങ്ക വാശിയോടെയാണ് നേരിട്ടത്.നാലു വിക്കറ്റുകൾ എടുത്ത് മധുഷനും മൂന്നു വിക്കറ്റുകൾ സ്വന്തമാക്കി വാനിന്ദു ഹാസരംഗയും മത്സരം കൊഴുപ്പിച്ചു.

പാക്കിസ്ഥാനു ജയിക്കാൻ വേണ്ടിയിരുന്നതും 103 റൺസുകൾ തന്നെയാണ്. എന്നാൽ വിജയക്കൊടി പാറിക്കാൻ പാകിസ്ഥാന് സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *