ലോകം മുഴുവൻ ഓൺലൈൻ സംവിധാനങ്ങളിലേക്ക് മാറിയതിനു പിന്നാലെ അബുദാബി കോടതിയും ഓൺലൈൻ സംവിധാനത്തിലേക്ക് ചുവടുവച്ചു. ബാങ്കിങ് സംവിധാനങ്ങൾ അടക്കം
ഓൺലൈനിലേക്ക് മാറിയപ്പോൾ ഇതിന്റെ ഗുണം ഏറ്റവും ലഭിച്ചത് ജനങ്ങൾക്കാണ്. അതുകൊണ്ടുതന്നെ കോടതികളുടെ ഈ മാറ്റവും ആളുകൾക്കു ഗുണം ചെയ്തു വെന്നു മാത്രമല്ല ഓൺലൈൻ വഴി കേസുകളുടെ നിയമനടപടികൾ നടപ്പിലാക്കുന്നത് നിയമസംവിധാനത്തിന്റെ വേഗത വർധിപ്പിച്ചുവെന്നും, ആറു മാസത്തിനിടെ കെട്ടികിടക്കുന്ന കേസുകൾ അടക്കം 99% കേസുകൾക്കും തീർപ്പു കൽപ്പിക്കാൻ സാധിച്ചുവെന്നും അബുദാബി ജുഡീഷ്യൽ ഡിപാർട്ട്‌മെന്റ് (എഡിജെഡി) അറിയിച്ചു.ഓൺലൈൻ വഴി ലഭിച്ച 1,69,908 പരാതികൾ 92 ശതമാനവും കെട്ടിക്കിടന്ന കേസുകളും 99 ശതമാനവും പൂർത്തിയാക്കി.25,628 കേസുകളിലെ വാദം വിഡിയോ കോൺഫറൻസിനായി മാറ്റിവച്ചു.
കുടുംബം, സിവിൽ, അഡ്മിനിസ്‌ട്രേറ്റീവ്, വാടകത്തർക്കം, എന്നീ കേസുകളാണ് കൂടുതലായും ഉണ്ടായിരുന്നത്. ഇവയിൽ 99%വും പരിഹരിച്ചു കഴിഞ്ഞു. ലേബർ കോടതിയിൽ 5243 പരാതികളും, വാണിജ്യ കോടതിയിൽ 2400 പരാതികളും എത്തിയത്തിൽ 98% വും പരിഹരിച്ചുകഴിഞ്ഞു. വികസനത്തിൽ അബുദാബി കൈവരിച്ച നേട്ടമാണ് ഇതിൽ പ്രതിഫലിപ്പിക്കുന്നതെന്ന് എഡിജെഡി അണ്ടർസെക്രട്ടറി യൂസഫ് സഈദ് അൽ അബ്രി പറഞ്ഞു ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയും ജുഡീഷ്യൽ വകുപ്പ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശം അനുസരിച്ചാണ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശം അനുസരിച്ചാണ്…