വിസ തട്ടിപ്പ് ;43 കാരനായ പ്രവാസിക്ക് രണ്ടു മാസം തടവ് ശിക്ഷ വിധിച്ച് യു എ ഇ കോടതി

 യൂറോപ്പിലേക്കും, യു എസിലേക്കും വിസ നൽകുന്നുണ്ടെന്നും, കുടിയേറാനാഗ്രഹിക്കുന്നവർക്ക് പ്രത്യേക ഓഫറുകളും വ്യാജ വാഗ്ദാനം നൽകി ആളുകളെ കബളിപ്പിച്ച 43 കാരനായ പ്രവാസിയെ യു എ ഇ കോടതി രണ്ടുമാസത്തെ തടവുശിക്ഷക്ക് വിധിച്ചു.സോഷ്യൽ മീഡിയ വഴി പരസ്യം നൽകിയായിരുന്നു ഇയാൾ ആളുകളെ കബളിപ്പിച്ചത്. ലൈസെൻസ് ഇല്ലാതെ വാടക്ക് എടുത്ത മുറിയിൽ വ്യാജ സീലുകൾ പതിച്ച രസീതുകൾ നൽകി നിരവധി പേരുടെ കയ്യിൽ നിന്നും പണം തട്ടുകയും ചെയ്തിട്ടുണ്ട്.

കമ്പനിക്ക് ലൈസൻസ് ഇല്ലെന്ന് സാമ്പത്തിക വികസന വകുപ്പ് വ്യക്തമാക്കി. രാജ്യത്ത് ടൂറിസ്റ്റ് ഗൈഡ് സേവനങ്ങൾ നൽകുന്നതിന് ഒരു വ്യക്തിഗത സ്ഥാപനമെന്ന നിലയിൽ ഉടമ ലൈസൻസിന് അപേക്ഷിച്ചരുന്നു. ഈ ലൈസൻസിൽ ടൂറിസ്റ്റ് അല്ലെങ്കിൽ ഇമിഗ്രേഷൻ വീസകൾ നൽകുന്നില്ല. വിചാരണ വേളയിൽ, താൻ കമ്പനിയിലെ ഒരു ജീവനക്കാരൻ മാത്രമാണെന്ന് പറഞ്ഞ് പ്രതി കുറ്റം നിഷേധിച്ചു. എന്നാൽ പണം ബോധപൂർവം പ്രതി കൈക്കലാക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി.വീസ ഇടപാട് ഫീസായി വാങ്ങിയ പണം തിരികെ നൽകാനും ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *