അന്താരാഷ്ട്ര ദാനകർമ ദിനാചരണത്തോടനുബന്ധിച്ച് എമിറേറ്റ്‌സ് ട്രാൻസ്പോർട്ടുമായി സഹകരിച്ച്ഗതാഗത നിയന്ത്രണങ്ങൾ സാമൂഹിക പ്രതിബദ്ധതയോടെ പാലിച്ചതിനും സുരക്ഷിത ഗതാഗതം ഒരുക്കിയതിനും സ്കൂൾ ബസ് ജീവനക്കാരെ അബുദാബി പോലീസ് ആദരിച്ചു . ഗതാഗത നിയമങ്ങളോട് പൊതുജനങ്ങൾക്കുള്ള സാമൂഹികപ്രതിബദ്ധതയെ അഭിനന്ദിക്കുന്ന ഗതാഗതവകുപ്പിന്റെ ഹാപ്പിനെസ്സ് പെട്രോൾ വിഭാഗം ബസ് ജീവനക്കാർക്ക് സർട്ടിഫിക്കറ്റുകളും, സമ്മാനങ്ങളും നൽകി.
വിദ്യാർത്ഥികളുമായി പോകുമ്പോൾ നിശ്ചിത വേഗപരിധിയിൽ വാഹനമോടിക്കണമെന്നും, ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ദഹി അൽ ഹമിരി ബസ് ജീവനക്കാർക്ക് നിർദ്ദേശം നൽകി.
ഡ്രൈവിങിനിടയിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കരുതെന്നും, സീറ്റബെൽറ്റുകൾ ധരിക്കാതെ വാഹനം ഓടിക്കരുതെന്നും ഹമിരി പറഞ്ഞു. കൂടാതെ സ്കൂൾ ബസിലേക്ക് കയറുവാനും ഇറങ്ങുവാനും കുട്ടികളെ ബസ് സൂപ്പർവൈസർമാർ സഹായിക്കണമെന്നും റോഡ് മുറിച്ചു കടക്കേണ്ട സാഹചര്യത്തിൽ അത് സ്വന്തം കടമയായി കണ്ട ഉത്തരവാദിത്വത്തോടെ നിർവക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അപകടഭീഷണിയുണ്ടാകും വിധം വാഹനങ്ങൾ ഓടിക്കുകയും, നിയമങ്ങൾ പാലിക്കാത്തവർക്കും കടുത്ത ശിക്ഷ ലഭിക്കും