മലപ്പുറം വാഴക്കാട് സ്വദേശിനി സുബൈദ മുസ്തഫ ദുബായിൽ നിര്യാതയായി

മലപ്പുറം വാഴക്കാട് സ്വദേശിനി സുബൈദ മുസ്തഫ ദുബായിൽ നിര്യാതയായി. ദുബായ് അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേയായിരുന്നു മരണം സംഭവിച്ചത്. ഭർത്താവ് കെ.കെ മുസ്തഫ അൽ ഐനിൽ അഡ്നിക് ഇൻഷൂറൻസിൽ ജോലി ചെയ്തുവരികയാണ് മക്കളായ മാജിത ബതുൽ,സഫ തസ്നീം, മുഹമ്മദ്‌ അഫ്നാൽ എന്നിവർ ദുബായ് അൽ ഐൻ ഒയാസിസ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളാണ്. ചെറുവാടി കീഴ്കളത്തിൽ ഹുസൻ കുട്ടി, ഫാത്തിമ എന്നിവർ മാതാ പിതാക്കളാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം അൽഐനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *