ദുബായിൽ ബാങ്കിൽ ജോലി ചെയ്യുന്ന യുവതിയെ വ്യാജ ബിസിനസ് പ്രോജക്ടിൽ 202000 ദിർഹം നിക്ഷേപിപ്പിച്ചതിന് 43 കാരനായ പ്രവാസിക്ക് ദുബായ് മിസ്‌ഡിമെനേഴ്‌സ് കോടതി മൂന്ന് മാസം തടവുശിക്ഷ വിധിച്ചു. തടവുശിക്ഷയ്‌ക്ക് പുറമെ, യുവതിയിൽ നിന്ന് വാങ്ങിയ തുക തിരികെ നൽകാൻ കോടതി ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കേസ് സിവിൽ കോടതിയിലേക്ക് റഫർ ചെയ്തു.
ബാങ്കിൽ ജോലിചയ്തുവരികയായിരുന്ന യുവതിയോട് ഭാര്യക്ക് വാഹന ലോൺ ആവശ്യമുണ്ടെന്നു പറഞ്ഞായിരുന്നു പ്രതി ആദ്യം സമീപിച്ചത്. കസ്റ്റംസ് ഓഫിസർ ആണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ശേഷം ഇയാളുടെ ബിസിനസിൽ പാർട്ണർ ആവാൻ യുവതിയെ നിർബന്ധിക്കുകയായിരുന്നു.ആദ്യം ഫുഡ് ട്രേഡിങ്ങ് പ്രൊജക്ടിൽ പാർട്ണറാകുവാൻ നിർബന്ധിച്ചതിനെ തുടർന്ന് യുവതി നിരസിക്കുകയായിരുന്നു.പണം തികയില്ലെന്ന് പറഞ്ഞ് യുവതി ബിസിനസ്സിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. എന്നാൽ മൂന്നുമാസങ്ങൾക്ക് ശേഷം പ്രതി വീണ്ടും ബിസിനസ് പ്രമേയവുമായി സമീപീപ്പിക്കുകയായിരുന്നു. സെക്കന്റ് ഹാൻഡ് വാഹനങ്ങൾ ഇറക്കുമതി ചെയ്ത് അറ്റകുറ്റപണികൾ നടത്തി വിൽക്കുന്ന ബിസിനസ് പ്രമേയമായിരുന്നു പ്രതി ഉന്നയിച്ചത്. വളരെ ലാഭമുള്ള ബിസിനസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ നിർബന്ധിതമായി പാർട്ണർ ആക്കുകയും 202000 രൂപ ബിസിനെസ്സിൽ നിക്ഷേപിപ്പിക്കുകയുമായിരുന്നു.
ബിസിനസ്സിൽ നിന്ന് ലഭിക്കുന്ന ലാഭം രണ്ടുപേർക്കുമായി വീതിക്കാമെന്ന് പറഞ്ഞെങ്കിലും ആകെ 5000 ദിർഹം മാത്രമാണ് യുവതിക്ക് ലഭിച്ചത്. ശേഷം ഇയാൾ ഫോൺ സ്വിച്ച്ഓഫ് ചെയ്യുകയായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് പറ്റിക്കപെട്ടുവെന്ന് മനസ്സിലാക്കിയ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഉടനെ തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പോലീസിനോട് താൻ കടം കൊടുത്ത പണം യുവതി തിരികെ നൽകിയതാണെന്ന് പറഞ്ഞ് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.ശിക്ഷ വിധിച്ചതിനെത്തുടർന്ന് പണം തിരികെ കൊടുക്കണമെന്നാവശ്യപ്പെട്ട് കേസ് സിവിൽ കോടതിയിലേക്ക് റഫർ ചെയ്തിരിക്കുകയാണ് .