സൗദിയിൽ ബസ്സിനു പിന്നിൽ ട്രക്കിടിച്ച് രണ്ട് മരണം

സൗദിൽ തൊഴിലാളികൾ സഞ്ചരിച്ച ബസ്സ് അപകടത്തിൽപ്പെട്ട് രണ്ടു പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ 6 മണിക്ക് തുറഫ്‌ നഗരത്തിലെ അറാർ ഹൈവേയിൽ തൊഴിലാളികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്ന ബസ്സിന്‌ പുറകിൽ ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അപകടത്തിൽ മരിച്ചവരും പരിക്കുകൾ പറ്റിയിരിക്കുന്നവരും കിഴക്കൻ ഏഷ്യക്കാരായ തൊഴിലാളികളാണ്. ബസ്സിന്റെ പിന്നിലിരുന്ന രണ്ട് തൊഴിലാളികൾ ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരിക്കുകയായിരുന്നു,. എന്നാൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടം നടന്ന ഉടനെത്തന്നെ റെഡ്‌ക്രെസന്റ് സൊസൈറ്റിയുടെയും, ആരോഗ്യവകുപ്പിന്റെയും ആംബുലൻസുകൾ സ്ഥലത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. തുറൈഫ് ഗവർണർ ബദ്ർ ബിൻ നജ്ർ സംഭവ സ്ഥലവും,ആശുപത്രിയും സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *