കുങ്കുമപ്പൂവ് വാങ്ങുന്നതിനുള്ള ഏറ്റവും വലിയ കരാറിൽ ഒപ്പുവച്ച് ഖത്തർ

ലോകത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനമായ ചുവന്ന സ്വർണ്ണമെന്നറിയപ്പെടുന്ന കുങ്കുമപ്പൂവ് വാങ്ങുന്നതിനുള്ള ഏറ്റവും വലിയ കരാറിൽ ഒപ്പുവച്ച് ഖത്തർ. ലോകത്തിലെ ഏറ്റവും വലിയ കുങ്കുമപ്പൂവുത്പാദന കേന്ദ്രമായ ഇറാനിൽ നിന്ന് 30 കോടി ഡോളറിന്റെ കുങ്കുമപ്പൂവ്‌ വാങ്ങാനുള്ള കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. കുങ്കുമപ്പൂവ് 200 ടൺ ഇറാനിയൻ കുങ്കുമപൂവാണ് വാങ്ങുന്നത്. ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ ഖുവാരിയും ദോഹയിലെ ഇറാനിയൻ സ്ഥാനപതി ഹമീദ്രെസ ദെഹ്ഘാനിയും തമ്മിലാണ് കരാർ ഒപ്പുവച്ചത്.

കുങ്കുമപൂവ്ദ്പാദനത്തിൽ ആദ്യസ്ഥാനം ഇറാനും രണ്ടാംസ്ഥാനം ഇന്ത്യയ്ക്കും, മൂന്നാംസ്ഥാനം അഫ്‌ഗാനിസ്ഥാനുമാണ്. ആദ്യകാലം മുതലേ ഔഷധമായി ഉപയോഗിച്ചുവരുന്ന സുഗന്ധവ്യജ്ഞനമാണ് കുങ്കുമപ്പൂ. കുങ്കുമച്ചെടിയുടെ പൂവിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഒരു കിലോഗ്രാം കുങ്കുമപ്പൂവിന് 10000 ഡോളർ വിലയുണ്ട്. അതായത് 7 ലക്ഷം ഇന്ത്യൻ രൂപ. വസന്തകാലത്തിൽ നടുന്ന കുങ്കുമക്കിഴങ്ങുകൾ മൂന്നു മാസത്തോളം വളരാതെ ഇരിക്കും. അതിനു ശേഷം നാലു മുതൽ പതിനൊന്നു വരെ ഇളം തണ്ടുകൾ മണ്ണിനു പുറത്തേക്കു വരുന്നു.ഏകദേശം 4 സെ.മീ നീളമുള്ള ഇലകളാണ് ഉണ്ടാവുന്നത്.ശിശിരകാലമാകുമ്പോൾ പർപ്പിൾ നിറത്തിലുള്ള പൂമൊട്ടുകൾ വിരിയുന്നു. ഒക്ടോബർ മാസമാകുന്നതോടെ കുങ്കുമച്ചെടി ലൈലാക് നിറത്തിലുള്ള പൂക്കൾ ഉല്പാദിപ്പിക്കുന്നു. ഈ ചെടി വളർച്ച പൂർത്തിയാകുന്നതോടെ ഏകദേശം30 സെ.മീ നീളം വയ്ക്കുന്നു. ഓരോ മുകുളവും കടും ചുവപ്പു നിറമുള്ള പരാഗണസ്ഥലത്തിലാണ് അവസാനിക്കുന്നത്. നാരു പോലുള്ള പരാഗണസ്ഥലത്തിന് 30 മി.മി നീളം ഉണ്ടാകും. നീളം കൂടുന്നതിനനുസരിച്ച് കുങ്കുമത്തിന്‍റ ഗുണനിലവാരം കൂടുന്നു.

വിളവെടുപ്പ് കൃത്യസമയത്തു തന്നെ നടത്തിയിരിക്കണം. വൈകുന്നേരം പുഷ്പിച്ചാൽ പിറ്റേ ദിവസം രാവിലെ തന്നെ പൂക്ക ൾ വാടിപ്പോകുമെന്നതാണ് കാരണം. ഒന്നോ രണ്ടോ ആഴ്ചകളുടെ ഇടവേളയിൽ എല്ലാ ചെടിയും പുഷ്പിക്കും. ഒരു ഗ്രാം കുങ്കുമനാരുകൾ ലഭിക്കണമെങ്കിൽ 150 ഓളം പൂക്കൾ പറിക്കേണ്ടി വരും. 12 ഗ്രാം കുങ്കുമം ലഭിക്കണമെങ്കിൽ ഒരു കിലോഗ്രാം പൂക്കൾ വേണ്ടിവരും. ഒരു പൂവിൽ നിന്നും 30 മില്ലിഗ്രാം അസംസ്കൃത കുങ്കുമമോ 7 മില്ലിഗ്രാം ഉണക്ക കുങ്കുമമോ ലഭിക്കും. ഇവയുടെ പരിപാലനം, കാലാവസ്ഥ, മഴയുടെ ലഭ്യത എന്നിവയെ ആശ്രയിച്ചാണ് കുങ്കുമപ്പൂവിന്‍റെ ഗുണനിലവാരം വ്യത്യസ്തമാകുന്നത്. വിളവെടുപ്പുസമയം അടുക്കാറാകുമ്പോൾ മഴ ലഭിച്ചാൽ വലിയ പൂക്കൾ ലഭിക്കും. എന്നാൽ ഈ സമയത്ത് വരണ്ട കാലാവസ്ഥയാണെങ്കിൽ പൂക്കളുടെ വലുപ്പം കുറവായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *