ദുബൈയില്‍ താമസവിസയ്ക്കുള്ള മെഡിക്കല്‍ പരിശോധനാഫലം മുപ്പത് മിനിറ്റില്‍ ലഭ്യമാക്കുന്നതിന് പുതിയ കേന്ദ്രം തുറന്നു. ഒന്നരമണിക്കൂറിനുള്ളില്‍ ഡിജിറ്റല്‍ വിസയും ലഭ്യമാകും. ഡിഐഎഫ്‌സിയിലാണ് പുതിയ സ്മാർട്ട് കേന്ദ്രം തുറന്നത്.താമസവിസ അതിവേഗം ലഭ്യമാക്കുന്നതിനുള്ള ദുബൈയിലെ രണ്ടാമത്തെ കേന്ദ്രമാണ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ തുറന്നിരിക്കുന്നത്. യുഎഇ ഉപപ്രധാനമന്ത്രിയും സാമ്പത്തിക മന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
അപേക്ഷകര്‍ക്ക് താമസവിസയ്ക്കായുള്ള മെഡിക്കല്‍ പരിശോധന വെറും മുപ്പത് മിനിറ്റില്‍ പൂര്‍ത്തീകരിക്കാം എന്നതാണ് പുതിയ കേ്ദ്രത്തിന്റെ പ്രത്യേകത. 90 മിനിറ്റില്‍ ഡിജിറ്റല്‍ വിസയും അപേക്ഷകന്റെ കൈകളിലെത്തും, ആര്‍ട്ടിഫിഷ്യല്‍ ഇന്‌റലിജന്‍സിന്റെ സഹായതോതോടെയാണ് അതിവേഗം മെഡിക്കല്‍ പരിശോധന ഉറപ്പാക്കുന്നത്. അപേക്ഷകര്‍ക്ക് പരിശോധനയ്ക്കായുള്ള നീണ്ടക്യൂവും ഒഴിവാക്കാനാകും. 12000 ചതുരശ്ര അടിയില്‍ ഒരുക്കയിിര്കകുന്ന അത്യൂധുനിക സംവിധാനങ്ങളോടെയുള്ള കേന്ദ്രത്തില്‍ 800 അപേക്ഷകര്‍ക്കാകും ഒരു ദിവസം സേവനം ലഭ്യമാകുക. ബ്ലഡ് ശേഖരണത്തിനായി 7 പ്രത്യേക മുറികൾ , 3 എക്‌സറേ റൂമുകള്‍, സ്മാര്‍ട്ട് ചെക്കിംഗ് സംവിധാനങ്ങള്‍ എന്നിവയും കേന്ദ്രത്തിലുണ്ട്. എമിറേറ്റ്‌സ് ഐഡി ബയോമെടട്രിക് സേവനവും അമര്‍ സെന്ററും സ്മാര്ട്ട് സലേം കേന്ദ്രത്തിലുണ്ട്. ശുചീകരണത്തിനുള്‍പ്പെടെ റോബോര്‍ട്ടുകളുടെ സേവനവും ലഭ്യമാണ്. പേപ്പര്‍ ഉപയോഗം പൂര്‍ണമായും ഒഴിവാക്കി നൂറുശതമാനവും ഡിജിറ്റലായാണ് കേന്ദ്രത്തിന്‌റെ പ്രവര്‍ത്തനം. അതിനൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ കേന്ദ്രം തുറന്നതെന്ന് ഡിഎച്ച്എ ഡയറക്ടര്‍ ജനറല്‍ അവാദ് സെഖയര്‍ അല്‍ കെത്വി വ്യക്തമാക്കി.