കട അടപ്പിക്കാൻ ശ്രമം; പയ്യന്നൂരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കൈയേറ്റം ചെയ്ത് നാട്ടുകാർ

പയ്യന്നൂരിൽ കട അടപ്പിക്കാനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നാട്ടുകാർ കൈയേറ്റം ചെയ്തു. നിർബന്ധിച്ച് കട അടയ്ക്കണമെന്ന് ആവശ്യപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകരേയാണ് പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാർ മർദിച്ചത്.

കട അടപ്പിക്കാൻ ശ്രമിച്ച നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ രാമൻതളി ഭാഗത്തുനിന്നെത്തിയ മുനീർ, നർഷാദ് സികെ, ശുഹൈബ് ഉൾപ്പെടെ നാല് പേരാണ് പിടിയിലായത്. വെള്ളിയാഴ്ച 12 മണിയോടെ പയ്യന്നൂരിൽ തുറന്നുപ്രവർത്തിച്ച കടകളാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അടപ്പിക്കാൻ ശ്രമിച്ചത്. നിർബന്ധപൂർവ്വം കട അടയ്ക്കണമെന്ന് ഉടമകളോട് ആവശ്യപ്പെട്ടതോടെ സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ സംഘടിതമായി ഇവരെ മർദിക്കുകയായിരുന്നു. പോലീസ് ഇടപെട്ടാണ് ഇവരെ അറസ്റ്റ് ചെയ്ത് സ്ഥലത്തുനിന്ന് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *