ഇനി റിക്രൂട്ടിംഗ് ആശ്വാസകരം ; സംസഥാനസർക്കാരിന്റെ കീഴിലുള്ള ഒഡെപെക് വഴി

അബുദാബി : ആവശ്യാനുസരണം വിദഗ്ധ തൊഴിലാളികളെ യുഎഇയിൽ എത്തിക്കുമെന്ന് ഉറപ്പ് നൽകി ഒഡെപെക്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്ഥാപനം വഴി റിക്രൂട്ട്മെന്റ് തൊഴിലുടമയ്ക്കും ഉദ്യോഗാർഥികൾക്കും ഒരുപോലെ ആശ്വാസം പകരുമെന്ന് ഒഡെപെക് എംഡി. റിക്രൂട്ട്മെന്റിലൂടെ വിവിധ രാജ്യക്കാരായ 50ലേറെ തൊഴിലുടമകളെ വിളിച്ചുചേർത്ത് അബുദാബിയിൽ നടത്തിയ എംപ്ലോയർ കണക്ടിവിറ്റി യോഗത്തിലാണ് ആവശ്യാനുസരണം മികച്ച തൊഴിലാളികളെ എത്തിക്കുമെന്ന് ഒഡെപെക് എം ഡി കെ.എ. അനൂപ് ഉറപ്പു നൽകിയത്. ഓരോ തൊഴിലുടമകളുടെയും ആവശ്യം അനുസരിച്ച് ഉദ്യോഗാർഥികളെ കണ്ടെത്തുന്നതു മുതൽ തൊഴിൽ, ഭാഷാ പരിശീലനം നൽകി വിമാനം കയറ്റി അയയ്ക്കുന്നതു വരെയുള്ള ജോലികൾ ഒഡെപക് ഏറ്റെടുക്കും. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ (കെയ്സ്) സഹകരണത്തോടെയാണ് പരിശീലനം. സൗദിയിൽ എംപ്ലോയർ കണക്ടിവിറ്റി പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

വ്യാജ റിക്രൂട്ട് മെന്റുകളിൽ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്ഥാപനം വഴിയുള്ള റിക്രൂട്ട്മെന്റ് തൊഴിലുടമയ്ക്കും ഉദ്യോഗാർഥികൾക്കും ഒരുപോലെ ആശ്വാസവും വ്യാജ റിക്രൂട്ടിങ് ഏജൻസികളെ അകറ്റാനും ഇതിലൂടെ സാധിക്കും. ബന്ധപ്പെട്ട തസ്തികയ്ക്ക് യോഗ്യരായ ഉദ്യോഗാർഥിയെ ലഭിക്കുമെന്ന് തൊഴിലുടമയ്ക്കും വാഗ്ദാനം ചെയ്ത ജോലി തൊഴിലാളിക്കും ഉറപ്പാക്കാം. ഒരു തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിന് 30,000 രൂപയും വാറ്റുമാണ് ഫീസായി നൽകേണ്ടത്. തൊഴിലുടമ നൽകാത്ത പക്ഷം തൊഴിലാളി വഹിക്കേണ്ടിവരും.ആദ്യ കരാർ അവസാനിക്കുംവരെ ഒഡെപെക് ഇടപെടും. കരാർ പാലിക്കാതെ തൊഴിലാളി മടങ്ങിയാൽ മറ്റൊരു തൊഴിലാളിയെ സൗജന്യമായി എത്തിക്കും. കരാർ പ്രകാരമുള്ള ശമ്പളവും ആനുകൂല്യവും തൊഴിലാളിക്ക് ലഭിക്കുന്നെന്ന് നിരന്തര നിരീക്ഷണത്തിലൂടെ ഉറപ്പാക്കും. അതതു രാജ്യങ്ങളിലെ നിയമം അനുസരിച്ച് മാന്യമായ വേതനം ലഭിക്കുമെന്ന് ബോധ്യപ്പെട്ടാലേ റിക്രൂട്ട്മെന്റുമായി മുന്നോട്ടുപോകൂ.ഐടി ഒഴികെയുള്ള എല്ലാ മേഖലകളിലും പരിശീലനം നൽകാൻ ഒഡെപെകിന് സംവിധാനമുണ്ട്. ഒഡെപെക് ഉറപ്പാക്കുന്ന വാഗ്ദാനങ്ങൾ ഇവയെല്ലാമാണ്. രണ്ടാംവട്ട ചർച്ചയ്ക്കുശേഷം കമ്പനികളുമായി ധാരണാപത്രം ഒപ്പിട്ട് റിക്രൂട്ടിങ് തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *