‘രാഖി സാവന്തിനു വരെ എംപിയാകാം’; നടി കങ്കണയെ പരിഹസിച്ച് പരിഹസിച്ച് ബിജെപി എംപി ഹേമമാലിനി

നടി കങ്കണ റനൗട്ടിന്റെ രാഷ്ട്രീയപ്രവേശം സംബന്ധിച്ച വാർത്തകളെ പരിഹസിച്ച് ബിജെപി എംപിയും ചലച്ചിത്രതാരവുമായ ഹേമമാലിനി. ഉത്തർപ്രദേശിലെ മഥുരയിൽനിന്ന് കങ്കണ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു മഥുര എംപി കൂടിയായ ഹേമമാലിനിയുടെ പരിഹാസം കലർന്ന മറുപടി.

‘അത് നല്ലൊരു കാര്യമാണ്. ഞാൻ എന്താണ് പറയേണ്ടത്? ഇക്കാര്യത്തിൽ അഭിപ്രായ പ്രകടനത്തിനില്ല. എല്ലാം ദൈവത്തിന് വിട്ടിരിക്കുകയാണ്. മഥുരയിൽ എംപിയായി സിനിമാതാരങ്ങളെതന്നെ വേണം എന്നുണ്ടോ? ഈ നാട്ടുകാരൻ എംപിയാകാൻ നിങ്ങൾ സമ്മതിക്കില്ലെന്നാണോ? അങ്ങനെയെങ്കിൽ നാളെ രാഖി സാവന്തിന്റെ പേരും ഉയർന്നു വന്നേക്കാം’- ഹേമമാലിനി പറഞ്ഞു. 73 വയസ്സുകാരിയായ ഹേമമാലിനി 2014 മുതൽ മഥുര എംപിയാണ്. വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം ഹേമമാലിനിയെ മാറ്റി മഥുരയിൽ കങ്കണയെ പരീക്ഷിച്ചേക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *