ദമാം : ദേശീയ ദിനാഘോഷങ്ങൾ നടക്കുന്നതിനിടെ സൗദിയിലെ അൽഹസയിൽ യുവതിയെയും മകനെയും വാഹനാപകടത്തിൽ നിന്ന് രക്ഷിച്ച സുരക്ഷാ ഉദ്യോഗസ്ഥൻ വാഹനമിടിച്ച് മരിച്ചു. ഫഹദ് ബിൻ സാലിം യൂസുഫ് മുഹമ്മദ് അൽകുലൈബ് ആണ് മരിച്ചത്. സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അമിത വേഗത്തിലെത്തിയ കാറിന് മുന്നിൽ നിന്ന് യുവതിയെയും മകനെയും സാഹസികമായി രക്ഷിച്ചെങ്കിലും കാർ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇദ്ദേഹം മരിച്ചു . നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം സംസ്കരിച്ചു.
ദേശീയ ദിനാഘോഷതിനിടെ അപകടത്തിൽപ്പെട്ടവരെ രക്ഷിച്ച സുരക്ഷാഉദ്യോഗസ്ഥൻ മരിച്ചു
