അബുദാബി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ ഇന്ന് മുതൽ പുതിയ വേഗത പരിധി ; ഇരു ദിശകളിലേക്കും 100 കിലോമീറ്റർ വേഗത

അബുദാബി എമിറേറ്റിലെ പ്രധാന റോഡിൽ തിങ്കളാഴ്ച മുതൽ പുതിയ വേഗപരിധി ഏർപ്പെടുത്തുമെന്ന് അബുദാബി പോലീസ് ശനിയാഴ്ച അറിയിച്ചിരുന്നു. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ (അൽ ഖുർം സ്ട്രീറ്റ്) ഷെയ്ഖ് സായിദ് പാലം മുതൽ ഖാസർ അൽ ബഹർ ഇന്റർസെക്‌ഷൻ വരെ ഇരു ദിശകളിലേക്കും 100 കിലോമീറ്ററായി വേഗത കുറയ്ക്കൽ ഇന്ന് മുതൽ നടപ്പാക്കും. ഖസർ അൽ ബഹർ ഇന്റർസെക്ഷനിലേക്കുള്ള റോഡിൽ രണ്ട് ദിശകളിലേക്കും ഈ നിയമം ബാധകമാണെന്ന് അതോറിറ്റി സ്ഥിരീകരിച്ചു.റോഡിലെ സുരക്ഷയെ മുൻനിർത്തിയുള്ള ഈ വേഗത നിയന്ത്രണം നടപ്പിലാക്കാൻ അബുദാബി പോലീസ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിക്കുന്നതായും നിശ്ചിത വേഗപരിധിക്കുള്ളിൽ വാഹനമോടിക്കുന്നത് തിരക്കുള്ള സമയങ്ങളിൽ ഗതാഗതം മെച്ചപ്പെടുത്തുകയും അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നുള്ള പഠനങ്ങളുടെ വെളിച്ചത്തിലാണ് ഇങ്ങനെയൊരു തീരുമാനമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *