അബുദാബി ∙ ഭരണകൂടമോ ജുഡീഷ്യറിയോ ഏതെങ്കിലും സ്ഥലത്തോ വസ്തുവിലോ കടലാസിലോ പതിച്ച സീൽ നശിപ്പിക്കുന്നവർക്ക് പിഴയോ ജയിൽ ശിക്ഷയോ അനുഭവിക്കേണ്ടി വരുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഒരു വർഷത്തിൽ കൂടാത്ത തടവോ 10,000 ദിർഹം വരെ പിഴയോ ശിക്ഷയർഹിക്കുന്ന കുറ്റകൃത്യമാണിത്. കുറ്റം ചെയ്ത വ്യക്തി സുരക്ഷാ ഉദ്യോഗസ്ഥനാണെങ്കിൽ തടവ്ശിക്ഷ തീർച്ചയായും ലഭിക്കും.ഏതെങ്കിലും കുറ്റകൃത്യം മറക്കുന്നതിന്റെ ഭാഗമായാണ് മുദ്ര നശിപ്പിച്ചതെങ്കിൽ ശിക്ഷ കൂടുതൽ കടുപ്പമാകുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി
ഭരണ കൂടം പതിപ്പിച്ച മുദ്ര നശിപ്പിച്ചാൽ തടവുശിക്ഷയും പിഴയും
